താൾ:GkVI259.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 3 —

ഈ തൃച്ചംബരക്ഷേത്രത്തോടു സംബന്ധിച്ചു ആണ്ടിൽ ഒരിക്കൽ കുംഭം
൨൨-ാം ൹ മുതൽ മീനം ആറാം തിയ്യതിവരെ പതിനഞ്ചു ദിവസത്തെ ഒരു
ഉത്സവമുണ്ടു. ആ സമയത്തു മലയാളത്തിലെ നാനാദിക്കിൽനിന്നും അനേകാ
യിരം ഹിന്തുക്കൾ "തൊഴാൻ" വരികയും നാനാജാതിക്കാരും പല വിധചരക്കു
കൾ വാങ്ങുവാനും വില്ക്കുവാനും ചന്തസ്ഥലത്തു ക്രടിവരികയും ചെയ്യാറുണ്ടു.
തൃച്ചംബരത്തുനിന്നു സുമാറു ആറുനാഴിക അകലേയുള്ള കാഞ്ഞരങ്ങാട്ടു ക്ഷേത്ര
ത്തിൽ കൃഷ്ണന്റെ ജ്യേഷ്ഠനായ ബലഭദ്രരുടെ സ്വരൂപമാണുള്ളതു. കുംഭം
൨൨-ാം ൹ അനുജനെ സന്ദൎശിപ്പാനായി ഒരു എമ്പ്രാന്തിരിയുടെ തോളിൽ കയ
റി തൃച്ചംബരത്തേക്കു വന്നാൽ പിന്നെ മിനം ആറാം തീയതി മാത്രമേ തിരിച്ചു
പോകയുള്ളൂ. അതുവരെ രാത്രിതോറും ജ്യേഷ്ഠാനുജന്മാരിരുവരും രണ്ടു എമ്പ്രാ
ന്തിരിമാരുടെ തലമേൽ കയറി സമീപത്തുള്ള "പൂക്കോത്തുനട" എന്ന സ്ഥലത്തു
എഴുന്നെള്ളും. ആ എമ്പ്രാന്തിരിമാർ ഈ രണ്ടു പൊൻബിംബങ്ങളും വഹിച്ചു
അങ്ങോട്ടും ഇങ്ങോട്ടും ആ നടയിൽ നൃത്തം ചെയ്തുകൊണ്ടു രണ്ടു മുന്നു മണി
ക്കൂർ കളിക്കും. നൂറ്റിൽ പരം മാരയന്മാരുടെ ചെണ്ടകൊട്ടും കുഴലൂത്തും
ആയിരമായിരം ആളുകളുടെ "ഗോവിന്ദഗോവിന്ദ" എന്ന അട്ടഹാസവുംനിമി
ത്തം ഒരു നാഴിക ചുറ്റുവട്ടത്തിലുള്ള ജനങ്ങൾക്കാൎക്കും ഈ ദിവസങ്ങളിൽ പുല
രാറാകുന്നതുവരെ ഉറങ്ങുവാൻ കഴിവുണ്ടാകയില്ല.

ഈ പൂക്കോത്തു നട എന്നതു ക്ഷേത്രത്തിൽനിന്നു അരനാഴിക അകലെ
യുള്ള സൎക്കാർനിരത്തിന്റെ ഒരു അംശമാകുന്നു. ഏകദേശം അമ്പതു വാര
നീളത്തിൽ ചെത്തുവഴിയുടെ ഇരുവശങ്ങളിലും പടിപടിയായി കെട്ടിപ്പ
ടുത്ത ഇരിപ്പിടങ്ങൾ അവിടെയുണ്ടു. അതിന്മേൽ തിങ്ങിവിങ്ങി രണ്ടു മൂവാ
യിരം ആളുകൾക്കിരിക്കാം. എങ്കിലും ഉയൎന്ന ജാതിക്കാൎക്കു മാത്രമേ നൃത്ത
സമയം അവിടെ ഇരിപ്പാൻ പാടുള്ളു. തീയർ തുടങ്ങി കീഴ്പെട്ടുള്ള ജാതി
ക്കാർ ദൂരെ നിന്നു നോക്കിക്കൊള്ളേണം.

ഏകദേശം അമ്പതു സംവത്സരങ്ങൾക്കു മുമ്പെ ഉത്സവത്തിന്റെ അവസാ
നദിവസം ആറേഴു‌നാഴിക പുലൎന്നപ്പോൾ ചന്തയിൽനിന്നു ചില്ലറ ചില
സാമാനങ്ങളും വാങ്ങിക്കൊണ്ടു, നിറഞ്ഞു പുരുഷാരത്തിൻ ഇടയിൽ കൂടി രണ്ടു
തിയ്യത്തികൾ ഒരു ചെറിയ പെൺകുട്ടിയുമായി പൂക്കോത്തുനടെക്കു നേരെ
പോകയായിരുന്നു. ഒരുത്തിക്കു അമ്പതു വയസ്സായി കാണും. മറ്റവൾക്കു
പതിനാലു പതിനഞ്ചും കുട്ടിക്കു ആറിൽ കവിയാതെയും പ്രായമേയുള്ളൂ. നട
യോടു സമീപിച്ചപ്പോൾ അവർ ഒരു സംഗീതസ്വരം കേട്ടു. ഉടനെ കിഴ
വിക്കു അങ്ങോട്ടു ചെല്ലേണ്ട എന്നും കുട്ടിക്കു അവിടെ ചെന്നു അതു കേട്ടേ

1✱

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/17&oldid=195712" എന്ന താളിൽനിന്ന് ശേഖരിച്ചത്