താൾ:GkVI259.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 87 —

ജ്ഞാന: "മരണത്തെ കുറിച്ചു ഭയമില്ലായ്മയാകുന്നു ദൈവവരം. ഓൎമ്മയി
ല്ലായ്മയല്ല. മരണത്തെ നിത്യം ഓൎത്തു ജീവകാലം മുഴുവനെ തങ്ങൾക്കായി ശവ
ക്കുഴികുഴിച്ചുകൊണ്ടിരിക്കുന്ന ഒരു കൂട്ടം സന്ന്യാസികൾ "കാൎത്തൂഷ്യൻസ്" എന്നു
പേരായി ഉണ്ടു. അവർ പേടിച്ചും വിറച്ചും കാലം കഴിക്കുന്നു എന്നു നീ വി
ചാരിക്കുന്നുവോ? മരണത്തെക്കുറിച്ചു ഓൎമ്മയില്ലാത്തവൎക്കു സുഖകാലങ്ങളിൽ മാ
ത്രമേ സന്തോഷമുള്ളു; മറ്റവൎക്കു സുഖത്തിലും കഷ്ടത്തിലും സന്തോഷം തന്നേ."

തേജോ: "അതു സത്യം, അതു ശരി.. ഞാൻ വേഗം മരിക്കും എന്നെനിക്കറി
യാം. എങ്കിലും എനിക്കു ഭയവുമില്ല സങ്കടവുമില്ല. സകലത്തിലും സന്തോഷമുണ്ടു."

അന്നു വൈകുന്നേരം ഇത്രമാത്രമേ സംഭാഷണമുണ്ടായുള്ളൂ. നാലുപേരും
അന്യോന്യം ഒരക്ഷരം മിണ്ടാതെ സൂൎയ്യൻ അസ്തമിക്കുന്നതു നോക്കിക്കൊണ്ടി
രുന്നു. സൂൎയ്യഗോളത്തിന്റെ മേൽഭാഗം ചക്രവാളത്താൽ മറഞ്ഞുപോയ ഉടനെ
പള്ളിയിൽനിന്നു മണി അടിച്ചു തുടങ്ങി. അപ്പോൾ അവർ എഴുനീറ്റു അ
വിടേക്കു ചെന്നു.

ആ കാലത്തു വൎഷാന്ത്യദിവസം സൂൎയ്യൻ അസ്തമിച്ച ഉടനെ മിശ്യൻ ദൈവാ
ലയത്തിൽ ഒരു മണിക്കൂറു നേരത്തേക്കു ഒരു ആരാധനയും അതിൽ പിന്നെ
പുതുവൎഷാഗമനം പ്രതീക്ഷിച്ചുകൊണ്ടു രാത്രി ഒമ്പതു മണി മുതൽ പന്ത്രണ്ടു
മണിവരെ ഒരു പ്രാൎത്ഥനായോഗവും നടപ്പായിരുന്നു. ഇതിന്നു നാട്ടുകാരും
വിലാത്തിക്കാരും കൂടി വരും. മേൽ പറഞ്ഞ ദിവസത്തിൽ ചിറക്കല്ലിലെ അ
നാഥശാല കണ്ണൂരിലേക്കു മാറ്റിയതിനാൽ അവിടത്തെ കുട്ടികളും അതിൽ കൂടി
വന്നു. സന്ധ്യാരാധന കഴിഞ്ഞശേഷം സുകുമാരി തന്റെ സ്നേഹിതകളുമായി
കുശലപ്രശ്നം കഴിഞ്ഞു വീട്ടിലേക്കു പോയി നാൽവരും കൂടി രാത്രിയത്തെ
പ്രാൎത്ഥനെക്കു വീണ്ടും പള്ളിയിലേക്കു പോയി. കുറെ ആളുകളുടെ പ്രസംഗങ്ങളും
പ്രാൎത്ഥനകളും ഇടക്കിടയുള്ള സംഗീതങ്ങളും എല്ലാം കഴിഞ്ഞു പതിനൊന്നെ
മുക്കാൽ മണിയായപ്പോൾ സഭ മുഴുവനെ മുട്ടുകുത്തി നിശ്ശബ്ദമായി സ്വകാൎയ്യ
പ്രാൎത്ഥന കഴിച്ചുകൊണ്ടിരുന്നു. പെട്ടെന്നു പള്ളിയിലെമണിഅടിച്ചു. പന്ത്ര
ണ്ടു മണി കഴിഞ്ഞു പുതുവൎഷം ആരംഭിച്ചു എന്നതിന്നു അതു അടയാളമായി
രുന്നു. അപ്പോൾ തന്നെ തക്ക പ്രായം ചെന്നുവൎക്കു സമ്പ്രദായപ്രകാരം രാത്രി
ഭോജനവും ഉണ്ടായി പ്രാൎത്ഥന അവസാനിച്ചു. ഇവർ നാല്വരും കൂടി പുതു
തായി പിറന്ന വൎഷത്തിൽ നല്ലനിലാവെളിച്ചത്തു നടന്നുകൊണ്ടു സ്വഭവനങ്ങ
ളിലേക്കു പോയി.

ജനുവരി രണ്ടാം തിയ്യതി സത്യദാസൻ പുതിയ പ്രവൃത്തിക്കായി ഗുലാ
ബ്സിങ്ങ് എന്ന കച്ചവടക്കാരന്റെ വീട്ടിലേക്കു ചെന്നു. അദ്ദേഹം ഒരു ബോം

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/101&oldid=195915" എന്ന താളിൽനിന്ന് ശേഖരിച്ചത്