താൾ:GkVI259.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 86 —

സ്തമാനം എനിക്കു കാണ്മാൻ ഇടവരികയില്ല. അവിടെനിന്നു നേരെ വൎഷാന്ത്യ
പ്രാൎത്ഥനെക്കായി നമുക്കു പള്ളിയിൽ പോകാം. മടങ്ങിവന്നു ഊൺ കഴിഞ്ഞിട്ടു
അൎദ്ധരാത്രിവരെയുള്ള പ്രാൎത്ഥനെക്കും പോകാം" എന്നു പറഞ്ഞു. സുകുമാരി
ഇതു കേട്ടപ്പോൾ ഏറ്റവും വ്യസനിച്ചു. എങ്കിലും വൈകുന്നേരമായപ്പോൾ
നാലു പേരും കൂടെ കടൽത്തിരത്തു പോയി അവർ സാധാരണയായി ഇരിക്കാ
റുണ്ടായിരുന്ന ആസനത്തിന്മേൽ ഇരുന്നു. അന്നു ആകാശം സ്വച്ഛനീലിമ
യോടെ പ്രകാശിച്ചിരുന്നു. മേഘത്തിന്റെ ഒരു ഛായപോലും ഉണ്ടായിരുന്നില്ല.
സൂൎയ്യൻ അസ്തമിക്കാറായിരുന്നതിനാൽ അതിന്റെ രശ്മികൾ വെള്ളത്തിന്മേൽ
കൂടെ ജ്വലിച്ചുകൊണ്ടു അവർ ഇരുന്നിരുന്ന സ്ഥലത്തു പ്രകാശിച്ചു വിളങ്ങി.
ദൂരത്തു അസംഖ്യം ഉരുക്കൾ അങ്ങോട്ടും ഇങ്ങോട്ടും ഗതാഗതം ചെയ്തുകൊണ്ടിരി
ക്കയായിരുന്നു. കുറെ നേരം നാലു പേരും അതൊക്കെ നോക്കിക്കൊണ്ടു മിണ്ടാ
തിരുന്നു. ആദ്യം സംസാരിച്ചതു സുകുമാരിയയിരുന്നു.

സുകു: "കാറ്റു ഒരു ഭാഗത്തേക്കാകുന്നു വീശുന്നതു. ഈ പത്തമ്മാരികളെ
ങ്ങിനെയാകുന്നു അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നതു?"

തേജോ: "അതു തന്നെയാകുന്നു ഞാനും നോക്കുന്നതു. ഇനി വരുവാൻ
പോകുന്ന പുതുവൎഷം ഈ കാറ്റിനെപ്പോലെ അനേകരെ ഈ ഭൂമിയിലേക്കു
കൊണ്ടുവരികയും അനേകരെ പരലോകത്തിലേക്കുകൊണ്ടുപോകുയും ചെയ്യും."

സത്യ: "ഞാൻ മുമ്പേ വിചാരിച്ചിരുന്നതു കടലിൽ സഞ്ചരിക്കുന്നവർ എ
പ്പോഴും മരണത്തെ ഓൎത്തു അതിനായി ഒരുങ്ങിയിരിക്കും എന്നായിരുന്നു. അതു
തിരേ തെറ്റായിപ്പോയി. കപ്പൽക്കാരെപ്പോലെ മരണവിചാരവും മരണ
ഭയവും ഇല്ലാത്തവരെ ഞാൻ കണ്ടിട്ടില്ല.

ജ്ഞാനാ: മകനേ അതു അവൎക്കു സാധാരണയായിപ്പോയതുകൊണ്ടാകുന്നു.
കരയിൽ ഉള്ളവൎക്കും അവൎക്കും തമ്മിൽ എന്താകുന്നു വ്യത്യാസം? അതാ വെള്ള
ക്കാർ കടിച്ചു മതിമറന്നു പാട്ടുപാടുന്നു. അവർ നാളെ പടക്കു പോവാൻ കല്പ
നയായാൽ പോയി മരിക്കേണം. അതല്ലെങ്കിലും നാം ഇന്നോ നാളയോ എ
പ്പോൾ മരിക്കുമെന്നു ആൎക്കറിയാം. തങ്ങൾ മരിക്കയില്ലെന്നു ആരെങ്കിലും പ
റയുന്നുണ്ടോ? എല്ലാവൎക്കും തങ്ങൾ മരിക്കുമെന്നറിവുണ്ടു. എന്നാൽ അതിന്നായി
നിത്യം ഒരുങ്ങിരിക്കുന്നവർ എത്ര പേർ?

സത്യ: എപ്പോഴും മനുഷ്യർ മരണത്തെ കുറിച്ചു തന്നെ വിചാരിച്ചിരുന്നാൽ
ഭൂമിയിലെ ജിവനം അവൎക്കു രസമായിരിക്കുമോ? അതുകൊണ്ടു മരണത്തെ
കുറിച്ചുള്ള ഓൎമ്മയില്ലായ്മ ദൈവത്തിന്റെ ഒരു വരമല്ലയോ?

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/100&oldid=195913" എന്ന താളിൽനിന്ന് ശേഖരിച്ചത്