താൾ:GkVI259.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 85 —

ട്ടിന്റെ ഉമ്മരത്തു നില്ക്കുന്നതു കണ്ടു. ഒരുത്തൻ സുകുമാരിക്കും തേജോപാലന്നും
ഓരോ ഭാണ്ഡവും മറ്റവൻ സത്യദാസന്നു ഒരു ഭാണ്ഡവും ഒരു കത്തും കൊടുത്തു
പോയി. സുകുമാരിക്കും തേജോപാലന്നും കരുണയുടെ സമ്മാനമായിരുന്നു.
സത്യദാസന്നു കിട്ടിയ ഭാണ്ഡത്തിൽ അവന്നും അമ്മെക്കും വസ്ത്രത്തിന്നു തുണി
യും അമ്മെക്കു വിശേഷമായൊരു പുടവയും ഉണ്ടായിരുന്നതു കൂടാതെ ഇരുപ
തൊന്നുറുപ്പിക അടങ്ങിയ ഒരു ചെറു സഞ്ചിയും ഉണ്ടായിരുന്നു. കത്തു തുറ
ന്നു നോക്കിയപ്പോൾ എഴുതിയ ആളുടെ പേരും ഒപ്പും കണ്ടില്ല. അതിൽ എ
ഴുതിയിരുന്നതെന്തെന്നാൽ:-

സത്യദാസാ, ഈ ക്രിസ്മസ്സ് നിണക്കും അമ്മെക്കും ഒരുശുഭദിനമായ്ഭവിക്ക
ട്ടെ. ഇതോടൊന്നിച്ചു ഞാൻ കുറെ തുണിയും ഇരുപത്തൊന്നുറുപ്പികയും അയ
ച്ചിരിക്കുന്നു. മൂന്നു മാസമായി നിണക്കു പണി ഇല്ലെന്നു കേട്ടു ഞാൻ വ്യസ
നിക്കുന്നു. നിണക്കു പണി വിടുമ്പോൾ ഏഴുറുപ്പിക ശമ്പളമായിരുന്നെന്നു
കേട്ടു. അതുകൊണ്ടാകുന്നു ഈ ഉറുപ്പിക അയച്ചതു. ബൊംബായിൽനിന്നു
ഇവിടെ വന്നു കച്ചവടം ചെയ്യുന്ന ഗുലാബ്സിങ്ങ് എന്ന ആളോടു ഞാൻ നിന്നെ
ശിപാൎശി ചെയ്തിട്ടുണ്ടു. ജനുവരി ൨-ാം ൹ അവിടെ ചെന്നാൽ അന്നു മുതൽ
നിണക്കു സ്ഥിരമായൊരു വേലയും നല്ല ശമ്പളവും കിട്ടും. അതും നിണക്കു
ക്രിസ്മസ്‌ സമ്മാനമാകുന്നു. എനിക്കു നീ ഇതിനു നന്ദിപറവാൻ കടം
പെട്ടവനല്ല. അതുകൊണ്ടു എന്റെ പേർ എഴുതുന്നില്ല. തക്കതായ സമയ
ത്തു ഞാൻ ആരാണെന്നു നീ അറിയും."

ഇതു വായിച്ചു കേട്ടപ്പോൾ സുകുമാരിക്കുണ്ടായ സന്തോഷം വിവരിപ്പാൻ
പ്രയാസം. സത്യദാസൻ ഒന്നും മിണ്ടാതെ വീട്ടിന്റെ പിൻവശംഓടിപ്പോയി.
സുകുമാരി ചെന്നു നോക്കിയപ്പോൾ അവൻ മതിലിന്നു നേരെ മുട്ടുകുത്തി കണ്ണു
നീരോടെ ദൈവത്തെ സ്തുതിക്കുന്നതു കണ്ടു. ഇങ്ങിനെ അവർ നാലു പേരും
കൂടി സന്തോഷമുള്ള ഒരു ക്രിസ്മസ്‌ദിവസം കഴിച്ചു. അന്നുരാത്രിയും പിറേറ
ദിവസവും അവരൊന്നിച്ചു ജ്ഞാനാഭരണത്തിന്റെ വീട്ടിൽവെച്ചു ഭക്ഷണം
കഴിച്ചപ്പോൾ ഇനി ഒരു ക്രിസ്മസ്ദിസം അങ്ങിനെ ഒന്നിച്ചു കഴിപ്പാൻ സംഗ
തിവരികയില്ലെന്നു തേജോപാലൻ തീൎച്ചയായി പറഞ്ഞു.

ഒരാഴ്ച കഴിഞ്ഞപ്പോൾ തേജോപാലൻ, സുകുമാരിയെ വിളിച്ചു "മകളേ ഇ
ന്നു വെകുന്നേരം നമുക്കു നാലു പേൎക്കും കൂടെ ഒന്നു കടപ്പുറത്തേക്കു പോകേ
ണം. ഇന്നവസാനിക്കുന്ന വൎഷത്തിന്റെ സൂൎയ്യൻ അസ്തമിക്കുന്നതു എനിക്കു
കാണ്മാൻ വളരെ ആഗ്രഹമുണ്ടു. ഇനിഇപ്രകാരമുള്ള ഒരുദിവസത്തിന്റെ അ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/99&oldid=195910" എന്ന താളിൽനിന്ന് ശേഖരിച്ചത്