താൾ:GkVI22e.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

28 ഉത്സവ്വപ്രാൎത്ഥനകൾ.

ആക്കി സമാധാനസന്തോഷങ്ങളെ ഇറക്കി ഞങ്ങളും നിന്റെ
നിറവിൽനിന്നു കൃപെക്കു വേണ്ടി കൃപയെയും കൈക്കൊള്ളുന്നു.
അതുകൊണ്ടു ഞങ്ങളുടെ ദേഹി ഉല്ലസിച്ചുകൊണ്ടു:"ദൈവത്തി
ന്നു അത്യുന്നതങ്ങളിൽ തേജസ്സും, ഭൂമിയിൽ സമാധാനവും, മനു
ഷ്യരിൽ പ്രസാദവും ഉണ്ടു"എന്നു സ്തുതിക്കുന്നു.
ഞങ്ങളുടെ കൎത്താവും രക്ഷിതാവും ആയുള്ളോവേ, നിന്നെ
കാംക്ഷിക്കുന്ന ഈ ഹൃദയങ്ങളിലേക്കു വന്നു നിന്റെ സ്വൎഗ്ഗീയ
വരങ്ങളെല്ലാം ഞങ്ങളിൽ നിറക്കേണമേ. നിന്റെ ആത്മാവു
കൊണ്ടു ഞങ്ങളെ നടത്തുക, നിന്റെ കൃപകൊണ്ടു പാപം എ
ന്ന വ്യാധിയെ നീക്കി ഭേദം വരുത്തുക. വിശ്വസ്തനായ ത്രാണ
കൎത്താവേ, സകലദുഃഖത്തിലും ആശ്വാസവും എല്ലാ ഞെരു
ക്കത്തിലും സഹായവും ഈ ദുഷ്ടലോകത്തിലെ പരീക്ഷകളിൽ
ശക്തിയും ഒടുക്കത്തെ പോരാട്ടത്തിൽ ധന്യമായ പ്രത്യാശയും
നല്കേണമേ. യേശുവേ, ഞങ്ങളെ കനിഞ്ഞുകൊണ്ടു നിന്റെ
സമാധാനം തരികേ ആവു. ആമെൻ. W.

ആണ്ടറുതി.
൧.
കൎത്താവായ ദൈവമേ! നീ തലമുറതലമുറയായിട്ടു ഞങ്ങ
ൾക്കു ശരണമായിരിക്കുന്നു. മലകൾ ജനിച്ചതിന്നും നീ ഭൂമിയെ
യും ഊഴിയെയും ഉല്പാദിച്ചതിന്നും മുമ്പേ യുഗംമുതൽ യുഗപ
ൎയ്യന്തം ദൈവമേ നീ ഉണ്ടു. ഞങ്ങളുടെ ആയുഷ്ക്കാലം വേഗം
കഴിഞ്ഞും ഞങ്ങളുടെ ജീവൻ ഒഴുക്കുപോലെ ക്ഷണത്തിൽ കട
ന്നുമ്പോകുന്നു. എങ്കിലും കനിവുള്ള യഹോവേ, നിന്റെ ദയ
നീങ്ങുകയില്ല; നിന്റെ സമാധാനനിയമം കുലുങ്ങുകയും ഇല്ല.
ആകയാൽ ഞങ്ങളുടെ ഏകസഹായവും നിത്യാശ്വാസവും ആ
കുന്ന നിന്നോടു ഞങ്ങൾ ചേൎന്നു വരുന്നു.

ദൈവമേ, കഴിവാറായ ഈ സംവത്സരത്തിൽ നിന്റെ വ
ചനം മൂലം ഞങ്ങൾക്കു ഐശ്വൎയ്യമായി നല്കിയ സകല അനു
ഗ്രഹങ്ങൾക്കായും ഞങ്ങൽ നിന്നെ വാഴ്ത്തി സ്തുതിക്കുന്നു. ഈ

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/40&oldid=195221" എന്ന താളിൽനിന്ന് ശേഖരിച്ചത്