താൾ:GkVI22e.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉത്സവപ്രാൎത്ഥനകൾ. 29

വിശുദ്ധസ്ഥലത്തു ഞങ്ങൾ കൂടിവന്നു നിന്നെ അരാധിക്കുമ്പോ
ഴൊക്കെയും നീ നിന്റെ ആത്മാവിനോടു കൂടെ ഞങ്ങൾക്കു സമീ
പസ്ഥനായി പാൎത്തപ്രകാരം ഈ വർഷത്തിൽ ഒടുക്കത്തെ പ്രാ
വശ്യം ഞങ്ങൾ ഒന്നിച്ചു നിന്റെ മുഖത്തെ അന്വേഷിക്കുന്ന
ഈ നാഴികയിലും ഞങ്ങളുടെ മദ്ധ്യേ എഴുന്നെള്ളി ഞങ്ങളെ അ
നുഗ്രഹിക്കേണമേ. ഞങ്ങൾ പഴയ വൎഷത്തോടു പിരിഞ്ഞുപോ
കയും പുതിയ വൎഷത്തിലേക്കു കടക്കയും ചെയ്യുന്ന ഈ ആണ്ട
റുതി ഞങ്ങൾക്കു അനുഗ്രഹകരമാകേണ്ടതിന്നു നിന്റെ വചനം
ഈ അവസരത്തിൽ പ്രത്യേകശക്തിയോടു കൂടെ ഞങ്ങളുടെ ഹൃ
ദയങ്ങളിൽ പ്രവേശിക്കുമാറാക്കേണമേ. ഞങ്ങൾ പഴയ കൊ
ല്ലത്തെ ക്രിസ്ത്യാനൎക്കു യോഗ്യമാകുംവണ്ണം ഭയഭക്തിയോടും പ്രാ
ൎത്ഥനയോടും കൂടെ അവസാനിപ്പിക്കേണ്ടതിന്നും കരുണ നല്കി
സഹായിക്കേണമേ. കൎത്താവേ, നിന്റെ മുഖപ്രകാശത്തെ
ഞങ്ങളുടെ മേൽ ഉയൎത്തി ഞങ്ങളുടെ ദിവസങ്ങളുടെ ഓട്ടത്തിൽ
ഏറ്റവും വിലയേറിയ വരമാകുന്ന നിന്റെ സമാധാനത്തെ
ഞങ്ങളുടെ കൎത്താവായ യേശു ക്രിസ്തുവിങ്കൽ ഞങ്ങൾക്കു ദാനം
ചെയ്തു അതിനെ ഞങ്ങളിൽ പരിപാലിക്കയും ചെയ്യേണമേ.
ആമെൻ. Ae.

൨.
സൎവ്വശക്തിയുള്ള ദൈവവും സ്വൎഗ്ഗസ്ഥാപിതാവും ആയുള്ളോ
വേ, അവസാനിപ്പാറാകുന്ന ഈ വർഷത്തിന്നകം നീ നിന്റെ
പിതൃദയാവാത്സല്യത്താലും വിശ്വസ്തയാലും ഞങ്ങളുടെ ജീവ
നെ താങ്ങി രക്ഷിക്കയും ദേഹിദേഹങ്ങളെ സംബന്ധിച്ചു നി
ന്റെ നന്മകളെ വഴിയുംവണ്ണം ഞങ്ങൾക്കു അനുഭവമാക്കിത്തരി
കയും ചെയ്താകകൊണ്ടു ഞങ്ങൾ പൂൎണ്ണമനസ്സോടെ നിണക്കു
സ്തുതിയും സ്തോത്രവും ചൊല്ലുന്നു. കൎത്താവേ, നീ ഞങ്ങളോടു
ചെയ്തുവന്ന കരുണെക്കും സൎവ്വവിശ്വസ്തതെക്കും ഞങ്ങൾ അ
ശേഷം അയോഗ്യരത്രേ. നിന്റെ പിതൃസ്നേഹത്തിൻ ധനത്തെ
ഞങ്ങൾ വേണ്ടുംപോലെ തിരിച്ചറിയാതെ പലവട്ടം ദുഷ്പ്രയോ
ഗം ചെയ്കയും മനസ്സാലും വാക്കിനാലും ക്രിയയാലും ഈ വൎഷ

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/41&oldid=195224" എന്ന താളിൽനിന്ന് ശേഖരിച്ചത്