താൾ:GkVI22e.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉത്സവപ്രാൎത്ഥനകൾ. 27

നിന്റെ കരുണാധനം ഹേതുവായി നീ അവനെ ഈ അരിഷ്ട
ജാതിക്കു സമ്മാനിച്ചതു ജഡികമായ പിറപ്പിലെ കേടിൽനിന്നു
ശുദ്ധിവന്നിട്ടു ഞങ്ങൾ ധൎമ്മത്തിന്റെ ശാപത്തിൽനിന്നും പാപ
മരണങ്ങളുടെ അധികാരത്തിൽനിന്നും ഉദ്ധരിക്കപ്പെട്ടു നിന്റെ
മക്കളും സ്വൎഗ്ഗരാജ്യത്തിന്റെ അവകാശികളുംആയിത്തീരേണ്ടതി
ന്നത്രേ. കനിവുള്ള പിതാവേ, നിന്റെ പ്രിയപുത്രന്റെ വിശു
ദ്ധാവതാരത്താൽ ഞങ്ങൾ എല്ലായ്പോഴും ആശ്വസിച്ചും ആനന്ദി
ച്ചുംകൊൾവാൻ ദയ ചെയ്തു ഞങ്ങളെ ആ രക്ഷിതാവിന്റെ അ
റിവിൽ വേരൂന്നിക്കയും ഉറപ്പിക്കയും ചെയ്യേണ്ടു എന്നു അപേ
ക്ഷിക്കുന്നു. ആത്മാവിൽനിന്നു ഞങ്ങൾ വീണ്ടും ജനിച്ചിട്ടു അ
നുസരണമുള്ള മക്കളായി എന്നും നിണക്കു ജീവിച്ചും നിന്നെ സേ
വിച്ചും കൊണ്ടു ഒടുക്കം എല്ലാ ദൂതന്മാരോടും തെരിഞ്ഞെടുത്ത
കൂട്ടത്തോടും ഒന്നിച്ചു നിന്നെ എന്നേക്കും സ്തുതിച്ചും പുകണ്ണും
പോരേണ്ടതിന്നു കൃപ ചെയ്യേണമേ. ആമെൻ. W.

൨.
ഞങ്ങളുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ പിതാവായി
സൎവ്വശക്തിയുള്ള ദൈവമേ, നിന്തിരുനാമത്തിനു എന്നും സ്തോ
ത്രം ഭവിപ്പൂതാക. നീ ഞങ്ങളോടു വലിയവ ചെയ്കയാൽ ഞ
ങ്ങൾ ആനന്ദിക്കുന്നു. ഞങ്ങൾക്കായല്ലൊ കൎത്താവാകുന്ന ക്രി
രക്ഷിതാവു ഇന്നു ജനിച്ചിരിക്കുന്നു. ഇപ്രകാരം നീ
ഞങ്ങളെ സ്നേഹിച്ചു ഞങ്ങൾ നിൻ പ്രിയപുത്രന്മൂലം ജീവിക്കേ
ണ്ടതിന്നു അവനെ ഇഹലോകത്തിൽ അയച്ചിരിക്കയാൽ ഞ
ങ്ങൾ പൂൎണ്ണമനസ്സോടെ നിന്നെ സ്തുതിക്കുന്നു. കൎത്താവായ യേ
ശുവേ, നിണക്കു സ്തോത്രവും നമസ്കാരവും ഉണ്ടാവൂതാക. ഞ
ങ്ങൾ ദൈവപുത്രർ ആകേണ്ടതിന്നു നീ മനുഷ്യപുത്രനായ്വന്നു,
നിന്റെ ദാരിദ്ര്യത്താൽ ഞങ്ങൾ സമ്പന്നന്മാർ ആകേണ്ടതിന്നു
നീ ദരിദ്രനായ്വന്നു, നിന്നാൽ ഞങ്ങൾ ദൈവസാദൃശ്യമായി പുതു
ക്കപ്പെടേണ്ടതിന്നു നീ ദാസരൂപം എടുത്തു കിഴിഞ്ഞു വന്നു; ഞ
ങ്ങൾ എല്ലാവരും അന്ധകാരത്തിലും മരണനിഴലിലും ഇരുന്നു,
നീയോ ദൈവത്തിന്റെ അലിവുള്ള കനിവിനെ ഞങ്ങളിൽ


4*

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/39&oldid=195219" എന്ന താളിൽനിന്ന് ശേഖരിച്ചത്