താൾ:GkVI22e.pdf/223

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂഥർപണ്ഡിതരുടെ ചെറിയ ചോദ്യോത്തരപുസ്തകം. 211

൨൪. ചോ. ഒന്നാം അംശം ഏതു?

ഉ. "സ്വർഗ്ഗങ്ങൾക്കും ഭൂമിക്കും സ്രഷ്ടാവായി സർവ്വശക്തനാ
യി പിതാവായിരിക്കുന്ന ദൈവത്തിങ്കൽ ഞാൻ വിശ്വസിക്കുന്നു."

൨൫. ചോ. ഇതിന്റെ അൎത്ഥം എന്തു?

ഉ. ദൈവം സൎവ്വ വസ്തുക്കളെയും എന്നെയും സൃഷ്ടിച്ചു
എന്നെ തന്റെ പ്രിയ കുട്ടികായാക്കി കൈക്കൊണ്ടിരിക്കുന്നു എന്നു
ഞാൻ വിശ്വസിക്കുന്നു. അവൻ എനിക്കു ശരീരവും ദേഹിയും
ആത്മാവും ഇന്ദ്രിയബുദ്ധി മുതലായ പലതരപ്രാപ്തിവരങ്ങളും ത
ന്നു രക്ഷിച്ചു പോരുന്നു എന്നും അന്നവസ്ത്രാദികളും നിലമ്പറമ്പു
കളും ഭാൎയ്യാമക്കളും ദാനം ചെയ്തു കഴിച്ചലിന്നു വേണ്ടുന്നതു എ
ത്തിക്കയും അനൎത്ഥദോഷങ്ങളിൽനിന്നു കടാക്ഷിച്ചുദ്ധരിക്കയും
ചെയ്യുന്നു എന്നും ഇവ എല്ലാം എന്നിലോ അന്യരിലോ വല്ല
പുണ്യയോഗ്യതകളെ കണ്ടിട്ടല്ല, പിതാവിൻദയാകാരുണ്യങ്ങളാ
ലത്രെ ചെയ്തതു എന്നും അറിഞ്ഞിട്ടു ഇതു നിമിത്തം ദൈവത്തെ
നന്ദിയോടെ സ്തുതിപ്പാനും അനുസരിച്ചു സേവിപ്പാനും ഞാൻ
കടമ്പെട്ടിരിക്കുന്നു. ഇതു സത്യം.

൨൬. ചോ. രണ്ടാം അംശം ഏതു?

ഉ. "അവന്റെ ഏകപുത്രനായി നമ്മുടെ കൎത്താവായ
യേശുക്രിസ്തുവിങ്കലും ഞാൻ വിശ്വസിക്കുന്നു; ആയവൻ പരി
ശുദ്ധാത്മാവിനാൽ മറിയ എന്ന കന്യകയിൽ ഉല്പാദിതനായി
ജനിച്ചു, പൊന്ത്യപിലാതന്റെ കീഴിൽ കഷ്ടമനുഭവിച്ചു ക്രൂശിക്ക
പ്പെട്ടു മരിച്ചു, അടക്കപ്പെട്ടു, പാതാളത്തിലിറങ്ങി, മൂന്നാം ദിവ
സം ഉയിൎത്തെഴുനീറ്റു, സ്വൎഗ്ഗാരോഹണമായി, സൎവ്വശക്തിയുള്ള
പിതാവായ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കുന്നു; അവിടെ
നിന്നു ജീവികളോടും മരിചവരോടും ന്യായം വിസ്തരിപ്പാൻ വരി
കയും ചെയ്യും".

27*

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/223&oldid=195640" എന്ന താളിൽനിന്ന് ശേഖരിച്ചത്