താൾ:GkVI22e.pdf/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

210 ലൂഥർപണ്ഡിതരുടെ ചെറിയ ചോദ്യോത്തരപുസ്തകം.

൧൯. ചോ. പത്താം കല്പന ഏതു?

ഉ. "നിന്റെ കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു; കൂട്ടു
കാരന്റെ ഭാൎയ്യയെയും ദാസീദാസന്മാരെയും കാളകഴുതകളെയും
കൂട്ടുകാരന്നുള്ള യാതൊന്നിനെയും മോഹിക്കരുതു".

൨൦. ചോ. ഇതിന്റെ അൎത്ഥം എന്തു?

ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിചുംകൊണ്ടു കൂട്ടുകാ
രന്റെ അവകാശത്തെയും ഭവനഭാൎയ്യാദികളെയും ഉപായംകൊ
ണ്ടും കള്ളവ്യവഹാരംകൊണ്ടും വശീകരിചു കൈക്കലാക്കരുതു.
അവ എല്ലാം അവന്നു ഉറപ്പിപ്പാൻ തുണക്കുകേ ആവു.

൨൧. ചോ. ഈ എല്ലാ കല്പനകളെ കുറിച്ചും ദൈവം എന്തു അരുളിച്ചെ
യ്തിരിക്കുന്നു?

ഉ. "നിന്റെ ദൈവമായ യഹോവയായ ഞാൻ എരിവുള്ള
ദൈവമാകുന്നു. എന്നെ പകെക്കുന്നവരിൽ മൂന്നാമത്തവരും
നാലാമത്തവരും വരേ ഉള്ള മക്കളോടു പിതാക്കന്മാരുടെ ദോഷ
ത്തെ കുറിച്ചു ചോദിക്കയും എൻ കല്പനകളെ പ്രമാണിക്കുന്ന
വൎക്കു ആയിരം വരേയും കരുണ കാട്ടുകയും ചെയ്യുന്നു".

൨൨. ചോ. ഇതിന്റെ അൎത്ഥം എന്തു?

ഉ. ദൈവം തിരുകല്പനകളെ ലംഘിക്കുന്നവരെ ശിക്ഷിക്ക
യും അവറ്റെ പ്രമാണിക്കുന്നവൎക്കു കരുണ കാണിക്കുകയും ചെ
യ്യുന്നതുകൊണ്ടു നാം അവന്റെ കോപത്തെ പേടിക്ക മാത്രം
അല്ല അവനെ സ്നേഹിച്ചും ആശ്രയിച്ചുംകൊണ്ടു മനസ്സോടെ
തിരുകല്പനകളെ അനുസരിക്കയും വേണ്ടതു.

൨ -ാം അദ്ധ്യായം.

ക്രിസ്തീയവിശ്വാസം.

൨൩. ചോ. ക്രിസ്തീയവിശ്വാസത്തിന്റെ മുഖ്യ അംശങ്ങൾ എത്ര?

ഉ. മൂന്നു തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/222&oldid=195638" എന്ന താളിൽനിന്ന് ശേഖരിച്ചത്