താൾ:GkVI22e.pdf/224

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

212 ലൂഥർപണ്ഡിതരുടെ ചെറിയ ചോദ്യോത്തരപുസ്തകം.

സത്യമനുഷ്യനും എന്റെ കൎത്താവും ആകുന്നു എന്നു ഞാൻ
വിശ്വസിക്കുന്നു. അവൻ ഈ അരിഷ്ടനും ശപിക്കപ്പെട്ടവനുമായ
എന്നെ സൎവ്വപാപത്തിൽനിന്നും മരണത്തിൽനിന്നും പിശാചി
ന്റെ അധികാരത്തിൽനിന്നും വീണ്ടുകൊണ്ടതു, പൊൻവെള്ളി
കളാലല്ല വിലയേറിയ സ്വരക്തത്താലും കുറ്റം കൂടാതെ അനു
ഭവിച്ച കഷ്ടമരണങ്ങളാലുമത്രെ. താൻ മരണത്തിൽനിന്നെഴു
നീറ്റു നിത്യമായി ജീവിച്ചു വാഴുംപ്രകാരം ഞാനും അവന്നുള്ളവ
നായി നിത്യ നീതിയിലും നിൎമ്മലതയിലും ഭാഗ്യതയിലും അവനെ
സേവിച്ചുപോരേണ്ടതിന്നു തന്നെ. ഇതു സത്യം.

൨൮. ചോ. മൂന്നാം അംശം ഏതു?

ഉ. "പരിശുദ്ധാത്മാവിലും, വിശുദ്ധന്മാരുടെ കൂട്ടായ്മയാ
കുന്ന ശുദ്ധസാധാരണസഭയിലും, പാപമോചനത്തിലും, ശരീ
രത്തോടെ ജീവിച്ചെഴുന്നീല്ക്കുന്നതിലും, നിത്യജീവങ്കലും ഞാൻ
വിശ്വസിക്കുന്നു". ആമെൻ.

൨൯. ചോ. ഇതിന്റെ അൎത്ഥം എന്തു?

ഉ. സ്വന്ത ബുദ്ധിശക്തികളാൽ യേശുക്രിസ്തു എന്റെ
കൎത്താവാകുന്നു എന്നു വിശ്വസിപ്പാനോ അവന്റെ അടുക്കേ
ചെല്ലുവാനോ എനിക്കു കഴിയായ്കകൊണ്ടു പരിശുദ്ധാത്മാവാ
യവൻ ശേഷമുള്ള ക്രിസ്തീയസഭയെ വിളിച്ചു പ്രകാശിപ്പിക്കയും
ശുദ്ധീകരിച്ചു ക്രിസ്തുയേശുവിങ്കൽ ഉറപ്പിക്കയും ഏകമായ സത്യ
വിശ്വാസത്തിങ്കൽ സ്ഥിരീകരിക്കയും ചെയ്യുന്നപ്രകാരം അവൻ
സുവിശേഷമൂലം എന്നെയും വിളിച്ചു തന്റെ വരങ്ങളെക്കൊണ്ടു
പ്രകാശിപ്പിച്ചു സത്യവിശ്വസത്തിങ്കൽ ശുദ്ധീകരിക്കയും ചെയ്യുന്നു
എന്നു ഞാൻ വിശ്വസിക്കുന്നു. ഇതല്ലാതെ അവൻ ദിവസേന
എന്നോടും സൎവ്വവിശ്വാസികളോടും എല്ലാ പാപങ്ങളെ ക്ഷമി
ക്കയും അവസാനനാളിൽ എന്നെയും മരിച്ചവർ എല്ലാവരേയും
ഉണൎത്തുകയും എനിക്കും സൎവ്വവിശ്വാസികൾക്കും ക്രിസ്തുവിങ്കൽ
നിത്യജീവനെ നല്കുകയും ചെയ്യും എന്നു ഞാൻ വിശ്വസിക്കുന്നു.
ഇതു സത്യം.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/224&oldid=195642" എന്ന താളിൽനിന്ന് ശേഖരിച്ചത്