താൾ:GkVI22e.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

10 ഉച്ചെക്കു മുമ്പെയുള്ള പ്രാൎത്ഥന.

മാധാനങ്ങളും ഞങ്ങളിൽ വാഴുവാനും സംഗതി വരുത്തേണമേ.
ബാസലിലെ ഞങ്ങളുടെ മേല്വിചാരകസംഘത്തെയും ഞങ്ങളു
ടെ സഭാപാലകന്മാരെയും അനുഗ്രഹിച്ചു പരിശുദ്ധാത്മമൂലം
നടത്തേണമേ. ഞങ്ങൾക്കു എല്ലാവൎക്കും ദിവസവൃത്തിക്കു ത
ന്നു, ഞങ്ങളുടെ തൊഴിലും ഉത്സാഹാവും അനുഗ്രഹിച്ചു, വാന
ത്തിൽനിന്നു മഴകളും ഫലപുഷ്ടിയുള്ള സമയങ്ങളും ഇറക്കേണ
മേ. (B.3) നിലത്തേ വിളയെ സൂക്ഷിക്ക; ഞങ്ങളുടെ നാടു ത
ന്റെ ഫലങ്ങളെ കായ്ക്കുമാറാക; വിവാഹകുഡുംബങ്ങളിലും സ
മാധാനവും ഐകമത്യവും പള്ളിയിലും വീട്ടിലും മക്കളെ വള
ൎത്തുന്നതിന്നു സാമൎത്ഥ്യവും ജനിപ്പിച്ചു, ഇളയവരുടെ ഹൃദയങ്ങ
ളെ വിശുദ്ധാത്മാവെ കൊണ്ടു എല്ലാ നല്ല വഴികളിലും നടത്തേ
ണമേ. നാടും നഗരവും പിതാവായിട്ടു പോറ്റി, യുദ്ധകലഹ
ങ്ങൾ ക്ഷാമം രോഗം മുതലായ ദുസ്സമയങ്ങളും ദുഷ്ടമൃഗഭയവും
അഗ്നിഭയവും എല്ലാം അകറ്റി, വല്ലാത്ത അകാലമരണത്തിൽ
നിന്നും ഞങ്ങളെ കാത്തു, വിശുദ്ധദൂതന്മാർ വഴിയിൽ ഞങ്ങളെ
സൂക്ഷിച്ചു ചുറ്റും പാളയം ഇറങ്ങുമാറാക്കുക. ദരിദ്രരെയും അ
ഗതികളെയും പോറ്റുക; വിധവമാൎക്കും അനാഥൎക്കും തുണനി
ല്ക്കൂ; ബലഹീനരെയും രോഗികളെയും താങ്ങുക. (B.7.) ആത്മി
കസങ്കടവും ഭയവും ഒക്കെ നീക്കേണമേ. ഞങ്ങളുടെ രക്ഷ
യോടു എതിരിടുന്നതു ഒക്കയും ഞങ്ങൾ വിശ്വാസത്തിൽ ഊന്നി
ജാഗരിച്ചും പ്രാൎത്ഥിച്ചും കൊണ്ടു പൊരുതു തടുക്കുമാറാക. സ്നേ
ഹസമാധാനങ്ങളിലും വിനയസൌമ്യതകളിലും ഇന്ദ്രിയജയ
സുബോധങ്ങളിലും നടന്നു കൊണ്ടു, ഞങ്ങൾ അവസാനത്തോ
ളം യേശുവിൽ അത്രെ നിലനില്പാറാക. ഒടുക്കം ഈ ലോകത്തെ
പിരിയുമ്പോൾ മരണസങ്കടത്തിലും സൎവ്വശക്തിയുള്ള കരുണ
യാലേ തുണനില്ക്കേണമേ. ഞങ്ങൾ വിശ്വാസത്തിൽ നിദ്രകൊ
ണ്ടു സമാധാനത്തോടെ പ്രാണങ്ങളെ നിന്നിൽ ഭരമേല്പിക്കുമാ
റാക. തേജസ്സിന്റെ രാജ്യത്തിൽ ഞങ്ങളെ പ്രവേശിപ്പിച്ചു, തി
രുമുഖത്തെ ആനന്ദത്തോടെ കാണ്മാനും സകലദൂതരോടും തെ
രിഞ്ഞെടുത്ത കൂട്ടത്തോടും ഒന്നിച്ചു നിന്നെ എന്നെന്നേക്കും വാ
ഴ്ത്തി സ്തുതിപ്പാനും സംഗതി വരുത്തി രക്ഷിക്കേണമേ. ആമെൻ. W.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/22&oldid=195182" എന്ന താളിൽനിന്ന് ശേഖരിച്ചത്