താൾ:GkVI22e.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉച്ചെക്കു മുമ്പെയുള്ള പ്രാൎത്ഥന. 11

അല്ലെങ്കിൽ.

ഞങ്ങളുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ പിതാവായി
കനിവു നിറഞ്ഞ ദൈവമേ, നീഞങ്ങളിൽചെയ്ത എല്ലാ കരുണെ
ക്കും സൎവ്വവിശ്വസ്തതെക്കും ഞങ്ങൾ എമ്മാത്രം. കൎത്താവേ,
ഞങ്ങളിൽ കനിഞ്ഞു, പ്രിയപുത്രനായ യേശുവെ വിചാരിച്ചു
ഞങ്ങളുടെ സകല പാപങ്ങളെയും പൊറുത്തു വിടേണമേ, വി
ചാരവും ശങ്കയും ഇല്ലാത്ത എല്ലാ പാപികളെയും ഉണൎത്തി
മാനസാന്തരപ്പെട്ട ഹൃദയങ്ങൾ നിങ്കലേക്കു തിരിയുമാറാക്കുക.
പുതുതായി ജനിച്ചവർ അകമേ മനുഷ്യനിൽ ബലപ്പെട്ടു വളരു
വാനും യേശു ക്രിസ്തുവിന്റെ സുവിശേഷം വിശ്വസിക്കുന്നവന്നു
ഒക്കയും രക്ഷെക്കു ദൈവശക്തിയാകുന്നു എന്നതു അനുഭവത്താൽ
ബോധിച്ചുറെപ്പാനും സംഗതിവരുത്തേണമേ. ജീവനിലും മര
ണത്തിലും ഈ സുവിശേഷം ഞങ്ങൾക്കു ഉത്തമജ്ഞാനവും ആ
ശ്വാസവും ആയി തെളിയുമാറാക; അതിനെ ഞങ്ങൾക്കും സ
ന്തതികൾക്കും കൂട്ടില്ലാതെ ശുദ്ധമായി കാത്തുകൊൾക. ദിവ്യ
സത്യത്തെ വെറുക്കുന്ന അവിശ്വാസത്തെയും, യേശു എന്ന ഏ
കമായ അടിസ്ഥാനത്തിൽനിന്നു തെറ്റിക്കുന്ന ഏതു ദുൎവ്വിശ്വാ
സത്തെയും അകറ്റി, ഞങ്ങളെ വിശ്വാസത്തിൽ രക്ഷിച്ചുകൊ
ള്ളേണമേ.

തിരുസഭെക്കു എപ്പോഴും പ്രകാശിതരും ഉത്സാഹികളും ആ
യ ഉപദേഷ്ടാക്കളെ നല്കി, അവൎക്കു വേലെക്കു വേണ്ടിയ ധൈ
ൎയ്യവും എരിവും പ്രാഗത്ഭ്യവും ശക്തിയും ഇറക്കുക. ഞങ്ങൾ എ
ല്ലാവരും വിശ്വാസത്തിലും ദൈവപുത്രന്റെ പരിജ്ഞാനത്തി
ലും ഐക്യത്തോടും തികഞ്ഞ പുരുഷത്വത്തോടും ക്രിസ്തുവി
ന്റെ നിറവുള്ള പ്രായത്തിൻ അളവോടും എത്തുവോളം വിശു
ദ്ധരുടെ യഥാസ്ഥാനത്വത്തിന്നും, ഇവ്വണ്ണം ശുശ്രൂഷയുടെ വേ
ലയും ക്രിസ്തുശരീരത്തിന്റെ വീട്ടുവൎദ്ധനയും വരുവാനും ആയി
ട്ടത്രെ.

വിശേഷിച്ചു മഹാദൈവവും കൎത്താധികൎത്താവുമായുള്ളോ
വേ, ഞങ്ങളുടെ ചക്രവൎത്തി(നി)യെ അനുഗ്രഹിച്ചുകൊൾക,
അവൎക്കും മന്ത്രികൾക്കും വിശേഷാൽ ഈ രാജ്യത്തിൽ മുൽപ്പെട്ട


2*

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/23&oldid=195184" എന്ന താളിൽനിന്ന് ശേഖരിച്ചത്