താൾ:GkVI22e.pdf/217

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ഥിരീകരണത്തിനുള്ള ഉപദേശം. 205

വസ്റ്റേഹത്തിലും കൂട്ടുകാരന്റെ സ്നേഹത്തിലും ഊന്നി നില്പാനും<lb /> നാം താല്പൎയ്യത്തോടെ നിൎണ്ണയിച്ചുവോ എന്നു സൂക്ഷ്മമായി ആ<lb />രാഞ്ഞു നോക്കുന്നതിനാൽ തന്നെ.

൬൭. ചോ. ശോധന കഴിക്കാതെ അപാത്രമായി തിരുവത്താഴത്തിൽ ചേരു<lb />ന്നവൎക്കു എന്തു ശിക്ഷകൾ വരും?

ഉ. ദൈവത്തിന്റെ ദണ്ഡവിധിയത്രെ. അപാത്രമായി<lb /> ഭക്ഷിച്ചു കുടിക്കുന്നവൻ കൎത്താവിൻ ശരീരത്തെ വിവേചിക്കായ്ക<lb />യാൽ തനിക്കു താൻ ന്യായവിസ്താരത്തെ ഭക്ഷിച്ചു കുടിക്കുന്നു.<lb /> (൧ കൊരി. ൧൧, ൨൯.)

൬൮. ചോ. അനുതപിച്ചു ഞെരുങ്ങിയ ഹൃദയത്തോടെ അനുഭവിച്ചാൽ തിരു<lb />വത്താഴത്തിലെ ഫലം എന്തു?

ഉ. എന്റെ വിശ്വാസം ഉറെക്കയും മനസ്സാക്ഷിക്കു ആ<lb />ശ്വാസം ലഭിക്കയും പാപങ്ങളുടെ മോചനത്തിന്നു നിശ്ചയം<lb /> കൂടുകയും നടപ്പിന്നു പുതുക്കം വരികയും ചെയ്യുന്നതു തന്നെ ഫ<lb />ലം ആകുന്നു.

൬൯. ചോ. തിരുവത്താഴത്തിൽ ചേരുവാൻ നമുക്കു എങ്ങിനെ വഴി തുറ<lb />ന്നു വരും?

ഉ. അദ്ധ്യക്ഷവേലയാലത്രെ, അനുതപിക്കാത്തവൎക്ക് പാപ<lb />ങ്ങളെ പിടിപ്പിപ്പാനും അനുതപിക്കുന്നവൎക്കു മോചിപ്പാനും അ<lb />തിന്നു അധികാരം ഉണ്ടു.

മൃാ. ചോ. ഈ ആത്മികമായ അധികാരം അദ്ധ്യക്ഷന്മാൎക്കു ആരാൽ ലഭിച്ചു?

ഉ. കൎത്താവായ യേശുക്രിസ്തുവിനാലത്രെ. അവൻ തന്റെ<lb /> ശിഷ്യന്മാരോടു പറഞ്ഞിതു: നിങ്ങൾ ഭൂമിയിൽ എന്തെല്ലാം<lb /> കെട്ടിയാലും അതു സ്വൎഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും, നിങ്ങൾ ഭൂമി<lb />യിൽ എന്തെല്ലാം കെട്ടഴിച്ചാലും അതു സ്വൎഗ്ഗത്തിലും അഴി<lb />ഞ്ഞിരിക്കും. (മത്ത. ൧൮, ൧൮.) എന്നല്ലാതെ നിങ്ങൾ ആൎക്കെ<lb />ങ്കിലും പാപങ്ങളെ മോചിച്ചാൽ അവൎക്കു മോചിക്കപ്പെട്ടിരിക്കും,<lb /> ആൎക്കെങ്കിലും പിടിപ്പിച്ചാൽ പിടിപ്പിക്കപ്പെട്ടിരിക്കും എന്നും<lb /> കൂടെ കല്പിച്ചിരിക്കുന്നു. (യോഹ, ൨൦, ൨൩.)

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/217&oldid=195626" എന്ന താളിൽനിന്ന് ശേഖരിച്ചത്