താൾ:GkVI22e.pdf/218

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

206 സ്ഥിരീകരണത്തിനുള്ള ഉപദേശം.

൭൧. ചോ. തിരുവത്താഴത്തിൽ ചേരുന്ന വിശ്വാസികൾക്കു എന്തു കടം<lb /> ആകുന്നു?

ഉ. നാം കൎത്താവായ ക്രിസ്തുവിനെയും അവന്റെ മരണ<lb />ത്തെയും ഓൎക്കയും അവന്റെ നാമത്തെ സ്തുതിക്കയും ഹൃദയ<lb />ത്താലും ക്രിയകളാലും അവന്റെ ഉപകാരങ്ങൾക്കായി നന്ദിയെ<lb /> കാട്ടുകയും വേണ്ടതു. (൧ കൊരി. ൧൧, ൨൬.)

൭൨. ചോ. ക്രിസ്തുവിന്റെ മരണത്തെ പ്രസ്താവിക്കേണ്ടുന്ന വിധം അധികം<lb /> സ്പഷ്ടമായി പറയാമോ.

ഉ. ഞാൻ തിരുവത്താഴത്തിൽ ചേരുമ്പോഴും ചേൎന്ന ശേ<lb />ഷവും ക്രിസ്തുവിന്റെ ക്രൂശിലെ മരണത്തെ താല്പൎയ്യത്തോടും<lb /> വിശ്വാസത്തോടും കൂടെ ധ്യാനിക്കയിൽ പ്രിയ രക്ഷിതാവു ശരീ<lb />രത്തെ ബലികഴിച്ചും രക്തത്തെ ഒഴിച്ചുംകൊണ്ടു എനിക്കും സൎവ്വ<lb />ലോകത്തിനും പാപത്തെ ഇല്ലാതാക്കി നിത്യരക്ഷയെ സമ്പാ<lb />ദിച്ചു കൊള്ളുമ്പോൾ എത്ര എല്ലാം കഷ്ടിച്ചും അദ്ധ്വാനിച്ചും<lb /> ഇരിക്കുന്നു എന്നു നന്നായി വിചാരിച്ചുകൊള്ളേണ്ടതു.

൭൩. ചോ. ബലിമരണത്തെ ധ്യാനിച്ചു പ്രസ്താവിക്കുന്നതിന്റെ ഫലം എന്തു?

ഉ. കൎത്താവായ യേശുവിന്നു എന്റെ പാപങ്ങളാൽ അതി<lb /> ക്രൂരവേദനകളും കൈപ്പുള്ള മരണവും സംഭവിച്ചതുകൊണ്ടു<lb /> ഞാൻ പാപത്തിൽ രസിക്കാതെ അതിനെ അശേഷം ഒഴിച്ചു<lb /> മണ്ടിപ്പോകയും എന്നെ ഉദ്ധരിച്ച രക്ഷിതാവിന്റെ ആളായിട്ടു<lb /> കേവലം അവന്റെ ബഹുമാനത്തിന്നായി ജീവിക്കയും കഷ്ടപ്പെ<lb />ടുകയും മരിക്കയും ചെയ്യേണ്ടതു. എന്നാൽ എന്റെ അന്ത്യനേ<lb />രത്തിൽ ഭയം കൂടാതെ തേറിക്കൊണ്ടു; കൎത്താവായ യേശുവേ,<lb /> നിനക്കായി ഞാൻ ജീവിക്കുന്നു, നിനക്കായി കഷ്ടപ്പെടുന്നു, നിന<lb />ക്കായി മരിക്കുന്നു; ചത്തും ഉയിൎത്തും നിനക്കുള്ളവനാകുന്നു.<lb /> യേശുവേ, എന്നേക്കും എന്നെ രക്ഷിക്കേണമേ എന്നു പറവാൻ<lb /> കഴിവുണ്ടാകും. ആമെൻ.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/218&oldid=195629" എന്ന താളിൽനിന്ന് ശേഖരിച്ചത്