താൾ:GkVI22e.pdf/216

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

204 സ്ഥിരീകരണത്തിനുള്ള ഉപദേശം.

൬൧. ചോ. തിരുവത്താഴത്തിൽ നിനക്കു എന്തു അനുഭവിപ്പാൻ കിട്ടുന്നു?

ഉ. അപ്പരസങ്ങളോടും കൂട യേശുക്രിസ്തുവിന്റെ സത്യമാ<lb />യുള്ള ശരീരത്തെയും സത്യമായുള്ള രക്തത്തെയും ഞാൻ ഭക്ഷി<lb />ച്ചു കുടിക്കുന്നു. നാം ആശീൎവ്വദിക്കുന്ന അനുഗ്രഹചാത്രം ക്രിസ്തു<lb /> രക്തത്തിന്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തു<lb /> ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ? (൧ കൊരി, ൧൦, ൧൬.)

൬൨. ചോ. തിരുവത്താഴം ആൎക്കായിട്ടു നിയമിച്ചു കിടക്കുന്നു?

ഉ. തങ്ങളെ ശോധന ചെയ്യാൻ കഴിയുന്ന ക്രിസ്ത്യാനൎക്കെ<lb />ല്ലാം നിയമിച്ചതു. മനുഷ്യൻ തന്നെത്താൻ ശോധന ചെയ്തിട്ടു<lb /> വേണം ഈ അപ്പത്തിൽ ഭക്ഷിച്ചും പാനപാത്രത്തിൽ കുടിച്ചും<lb /> കൊൾവാൻ. (൧ കൊരി.൧൧,൨൮.)

൬൩. ചോ. തന്നെത്താൻ ശോധന ചെയ്ക എന്നതു എന്തു?

ഉ. താൻ തന്റെ ഹൃദയത്തിലും മനോബോധത്തിലും പ്ര<lb />വേശിച്ചുകൊണ്ടു തന്റെ മാനസാന്തരത്തെയും വിശ്വാസത്തെ<lb />യും പുതിയ അനുസരണത്തെയും ആരാഞ്ഞു കൊള്ളുന്നതത്രെ.

൬൪. ചോ. നമ്മുടെ മാനസാന്തരത്തെ ശോധന ചെയ്യുന്നതു എങ്ങിനേ?

ഉ. നമ്മുടെ പാപങ്ങളെ നാം ഉണ്മയായി അറികയും ദൈ<lb />വത്തിന്മുമ്പാകെ ഏറ്റുപറകയും മനസ്സോടെ വെറുക്കയും<lb /> അനുതപിക്കയും ചെയ്യുന്നുവോ എന്നു ആരാഞ്ഞുനോക്കുന്ന<lb />തിനാൽ തന്നെ.

൬൫. ചോ. നമ്മുടെ വിശ്വാസത്തെ ശോധന ചെയ്യുന്നതു എങ്ങിനേ?

ഉ. നാം യേശുക്രിസ്തുവിനെ ഉണ്മയായി അറികയും അവ<lb />ന്റെ പുണ്യത്തിലും കരുണയിലും മാത്രം ആശ്രയിക്കയും തിരു<lb />വത്താഴത്തിന്റെ സത്യബോധം ഉണ്ടാകയും ചെയ്യുന്നുവോ<lb /> എന്നു നല്ലവണ്ണം ആരാഞ്ഞു നോക്കുന്നതിനാൽ തന്നെ.

൬൬. ചോ. നമ്മുടെ പുതിയ അനുസരണത്തെ ശോധന ചെയ്യുന്നതു<lb /> എങ്ങിനേ?

ഉ. ഇനിമേൽ പാപത്തെ വെറുത്തും വിട്ടും കൊണ്ടു ദൈ<lb />വപ്രസാദം വരുത്തി നടപ്പാനും അവന്റെ കരുണയാലെ ദൈ

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/216&oldid=195623" എന്ന താളിൽനിന്ന് ശേഖരിച്ചത്