താൾ:GkVI22e.pdf/207

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ഥിരീകരണത്തിന്നുള്ള ഉപദേശം. 195

൧൪. ചോ. ഏകദൈവം അല്ലാതെ വേറെ ദൈവം ഉണ്ടോ?

ഉ. ഒരുത്തനേ ഉള്ളൂ.അല്ലയോ ഇസ്രയേലേ കേൾക്ക,
നമ്മുടെ ദൈവമാകുന്നതു യഹോവ തന്നെ, ഏകയഹോവ
യത്രെ. (൫ മോശെ ൬, ൪.)

൧൫. ചോ. ഈ ഏകദൈവത്വത്തിൽ വിശേഷങ്ങൾ ഉണ്ടോ?

ഉ. അതെ, പിതാ പുത്രൻ പരിശുദ്ധാത്മാവു ഈ മൂവർ
ഉണ്ടു. (മത്താ. ൨൮, ൧൯.)

൧൬. ചോ. ദൈവത്വത്തിൽ ഒന്നാം പുരുഷനാകുന്ന പിതാവായ ദൈവത്തെ
കൊണ്ടു വിശ്വാസപ്രമാണത്തിൽ എന്തു ചൊല്ലിയിരിക്കുന്നു?

ഉ. സ്വൎഗ്ഗങ്ങൾക്കും ഭൂമിക്കും സ്രഷ്ടാവായി,സൎവ്വശക്തനായി
പിതാവായിരിക്കുന്ന ദൈവത്തിങ്കൽ ഞാൻ വിശ്വസിക്കുന്നു.

൧൭. ചോ. മനുഷ്യരെയും ദൈവം പടെച്ചിരിക്കുന്നുവോ?

ഉ. അതെ, ദൈവം തന്റെ സാദൃശ്യത്തിൽ മനുഷ്യനെ
സൃഷ്ടിച്ചു. (൧ മോശെ൧,൨൭.) ൧൮. ചോ. ആ ദൈവസാദൃശ്യം ഇന്നും ഉണ്ടോ?

ഉ. ഇല്ല കഷ്ടം! ഒന്നാമത്തെ പാപം ഹേതുവായി അതു
പോയ്പ്പോയിരിക്കുന്നു. (൧ മോശെ ൩.)

൧൯. ചോ. ആദ്യ പിതാക്കന്മാരുടെ പാപത്താൽ നാം ഏതിൽ അകപ്പെട്ടു
പോയി?

ഉ. പാപത്തിലും അതിനാൽ ദൈവകോപത്തിലും പിശാ
ചുമരണം നരകം മുതലായ ശത്രുക്കളുടെ വശത്തിലും അകപ്പെട്ടു.
ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ
പുക്കു ഇങ്ങിനെ എല്ലാവരും പാപം ചെയ്കയാൽ മരണം സ
കല മനുഷ്യരോളവും പരന്നു. (റോമ. ൫, ൧൨)

൨൦. ചോ. പാപം എന്നതു എന്തു?

ഉ. പാപം അധൎമ്മം തന്നെ. ധൎമ്മത്തിന്റെ ലംഘനം
എന്നത്രെ. (൧ യോഹ. ൩, ൪.)

25*

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/207&oldid=195600" എന്ന താളിൽനിന്ന് ശേഖരിച്ചത്