താൾ:GkVI22e.pdf/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

194 സ്ഥിരീകരണത്തിന്നുള്ള ഉപദേശം.

൧൦. ചോ. ആകയാൽ വിശുദ്ധസ്നാനത്താൽ ദൈവം നിന്നോടിണങ്ങീട്ടു
ഒരു നിയമം ഉണ്ടാക്കിയോ?

ഉ. അതെ, മഹാദൈവമായവൻ എനിക്കു കരുണയുള്ള
ദൈവവും പിതാവും ആവാൻ വാഗ്ദത്തം ചെയ്തിരിക്കുന്നു. ഞാ
നോ പിശാചിനോടും അവന്റെ സകല ക്രിയാഭാവങ്ങളോടും
ദുഷ്ടലോകത്തിൻ ആഡംബരമായകളോടും ജഡത്തിന്റെ സ
കലമോഹങ്ങളോടും വെറുത്തും ദൈവത്തെയും എന്റെ കൎത്താ
വായ യേശുവെയും ജീവപൎയ്യന്തം സേവിച്ചും കൊൾവാൻ കൈ
യേറ്റിരിക്കുന്നു.

൧൧. ചോ. ആകയാൽ സ്നാനനിയമത്താൽ നിനക്കു കടമായ‌വന്നതു എന്തു?

ഉ. ദൈവം താൻ കൈയേറ്റു കൊണ്ടപ്രകാരം എന്നോടു
എന്നും വിശ്വസ്തനായിരിപ്പാനും സകല വാഗ്ദത്തങ്ങളെയും ഭേദം
വരാതെ നിവൃത്തിപ്പാനും മനസ്സുള്ളവനായിരിക്കുന്നതു പോലെ
പുത്രഭാവത്തോടു കൂടിയ നിത്യവിശ്വസ്തത തന്നെ എനിക്കും കടം
ആകുന്നു. അതു കൊണ്ടു ആ നിയമത്തെ നാൾതോറും വിശേ
ഷാൽ തിരുവത്താഴത്തിന്നു ചെല്ലുമ്പോഴും സകല ഭക്തിയോടെ
പുതുക്കിയും എന്റെ നടപ്പിനെ അതിന്നൊത്തവണ്ണം ശോധന
ചെയ്തും യഥാക്രമത്തിൽ ആക്കിയും എനിക്കു ഏറ്റം അടുത്തുള്ള
പാപങ്ങളോടു കേവലം പൊരുതും പോരേണ്ടതു.

വിശ്വാസാദ്ധ്യായം.

൧൨. ചോ. സ്നാനത്തോടും കൂട വിശ്വാസത്തെ മുറുക പിടിക്കുന്നവർ മാത്രം
സത്യക്രിസ്ത്യാനർ ആകയാൽ ദൈവത്തിൽ വിശ്വസിക്ക എന്നതു എന്തു?

ഉ. ദൈവത്തെ അറികയും അവന്റെ വചനത്തെ കൈ
ക്കൊൾകയും അവനിൽ മുറ്റും ആശ്രയിക്കയും ചെയ്യുന്നതത്രെ.

൧൩. ചോ. നാം വിശ്വസിക്കേണ്ടുന്ന ദൈവം ആരാകുന്നു?

ഉ. ദൈവം സൃഷ്ടിക്കപ്പെടാത്ത ആത്മാവു, നിത്യൻ, സ
ൎവ്വശക്തൻ, ഏകജ്ഞാനി, സൎവ്വസമീപസ്ഥൻ, സൎവ്വജ്ഞൻ,
നീതിമാൻ, പരിശുദ്ധൻ, സത്യവാൻ, ദയയും കനിവും നിറ
ഞ്ഞവനത്രെ.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/206&oldid=195598" എന്ന താളിൽനിന്ന് ശേഖരിച്ചത്