താൾ:GkVI22e.pdf/208

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

196 സ്ഥിരീകരണത്തിന്നുള്ള ഉപദേശം.

൨൧. ചോ. പാപം എത്ര വിധമായിരിക്കുന്നു?

ഉ. ജന്മപാപം ക്രിയാപാപം ഇങ്ങിനെ രണ്ടു വിധമാ
യിരിക്കുന്നു.

൨൨. ചോ. ജന്മപാപം എന്നതു എന്തു?

ഉ. മാനുഷസ്വഭാവത്തിന്നു ജനനം മുതലുള്ള കേടും ദോഷ
ത്തിലേക്കു ചായുന്ന ഇച്ഛയും തന്നെ. ജഡത്തിൽനിന്നു ജനി
ച്ചതു ജഡം ആകുന്നു. (യോഹ. ൩, ൬.)

൨൩. ചോ. ക്രിയാപാപം എന്നതു എന്തു?

ഉ.ജന്മപാപത്തിൽനിന്നു ജനിക്കുന്ന ഓരോരോ വിചാര
മോഹങ്ങളും പുറമേ ഉള്ള ഭാവങ്ങൾ വാക്കുകൾ കൎമ്മങ്ങൾ മുത
ലായവയും എല്ലാം തന്നെ. ദുശ്ചിന്തകൾ കലകൾ വ്യഭിചാരങ്ങൾ
വേശ്യാദോഷങ്ങൾ മോഷണങ്ങൾ കള്ളസാക്ഷികൾ ദൂഷണ
ങ്ങൾ ഇവ ഹൃദയത്തിൽനിന്നു പുറപ്പെടുന്നു. (മത്ത. ൧൫, ൧൯.)

൨൪. ചോ. ഗുണം ചെയ്യാതിരിക്കുന്നതും ദോഷം തന്നെയോ?

ഉ. അതെ, ദോഷത്തെ വെറുക്കേണം എന്നു മാത്രമല്ല
ഗുണത്തെ ചെയ്യേണം എന്നും കൂടെ ദൈവകല്പന ആകുന്നു
വല്ലോ. നല്ലതു ചെയ`വാൻ അറിഞ്ഞിട്ടും ചെയ്യാത്തവന്നു അതു
പാപം ആകുന്നു. (യാക്കൊ. ൪, ൧൭.)

൨൫. ചോ. ക്രിയാപാപങ്ങൾ എത്ര വിധമാകുന്നു?

ഉ. ബലഹീനതയാലുള്ള പാപം, മനഃപൂൎവ്വമായുള്ള പാ
പം ഇങ്ങിനെ രണ്ടു വിധമാകുന്നു.

൨൬. ചോ. ബലഹീനതയാലുള്ള പാപം ഏതാകുന്നു?

ഉ. വിശ്വാസി മനസ്സോടെ പാപം ചെയ്യാതെ അറിയാ
യ്മയാലും കരുതായ്കയാലും ഒരു തെറ്റിൽ അകപ്പെടുന്നതു തന്നെ.
അതിനെ കുറിച്ചു അവൻ ഉടനെ അനുതപിക്കയും അതിനെ
വെറുത്തു വിടുകയും ചെയ്യും.

൨൭. ചോ. മനഃപൂർവ്വത്താലുള്ള പാപം ഏതാകുന്നു?

ഉ. മനുഷ്യൻ അധൎമ്മം എന്നറിഞ്ഞിട്ടും മനസ്സോടെ ചെ
യ്തുകൊള്ളുന്നതു തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/208&oldid=195603" എന്ന താളിൽനിന്ന് ശേഖരിച്ചത്