താൾ:GkVI22e.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

160 സഭാശുശ്രൂഷെക്കു നിയമിച്ചാക്കുക.

രെയും ഉപദേഷ്ടാക്കളെയും നീ സഭെക്കായി എന്നും ഉണൎത്തി
ഉദിപ്പിക്കുന്നു.തിരുരക്തത്താൽ സമ്പാദിച്ച സഭയെ ഇനിയും
കരുണയാലെ പോറ്റി നിന്റെ സത്യത്തിൽ പരിപാലിച്ചു ശ
ത്രുക്കൾ എത്ര ആക്രമിച്ചാലും തടുത്തു താങ്ങി ദേഹികളെ രക്ഷി
പ്പാൻ ശക്തമായ വചനത്തെ വിശ്വസ്തരായ ഉപദേഷ്ടാക്കളുടെ
ശുശ്രൂഷയാൽ സമൃദ്ധിയായി നല്കേണമേ. വിശേഷിച്ചു ഇവിടെ
തിരുമുമ്പിൽ നില്ക്കുന്ന ഈ നിന്റെ ശുശ്രൂഷക്കാരന്നു( ൎക്കു)വേണ്ടി
ഞങ്ങൾ പ്രാൎത്ഥിക്കുന്നു. ഇവൻ (ർ)നിന്നെ സേവിപ്പാൻ ആ
ഗ്രഹിച്ചു വിശുദ്ധ ശുശ്രൂഷയിൽ പ്രവേശിപ്പാൻ ഒരുങ്ങിയിരിക്ക
കൊണ്ടു നിന്റെ പരിശുദ്ധാത്മാവിന്റെ വരങ്ങളെ ഇവന്നു (ൎക്കു)ം
മേല്ക്കുമേൽ സമ്മാനിക്കയും ഉയരത്തിൽനിന്നു ശക്തി ഇവനെ
(രെ) ധരിപ്പിക്കയും ചെയ്യേണമേ. കൎത്താവായ യേശുക്രിസ്തുവി
ന്റെ സൗെഖ്യവചനങ്ങളിലും ഭക്തിക്കൊത്ത ഉപദേശത്തിലും
നിലനില്പാറാക്കി ഇവൻ (ർ) ഘോഷിക്കുന്ന സുവിശേഷത്തിന്നു
യോഗ്യമായി ജീവപൎയ്യന്തം പെരുമാറുവാൻ കൃപ നല്കേണമേ.
പ്രിയകൎത്താവേ,നിന്റെ നിത്യസ്നേഹത്താലെ ഞങ്ങളിൽ വ്യാ
പരിച്ചുകൊണ്ടു ഇവന്റെ (രുടെ)സാക്ഷ്യത്താലും അനേകർ
ജീവന്റെ വഴിയെ കണ്ടെത്തി യേശുക്രിസ്തുവിന്റെ കൃപയിലും
അറിവിലും വളൎന്നു വിശുദ്ധൎക്കു വെളിച്ചത്തിലുള്ള അവകാശ
പങ്കിന്നായി പ്രാപ്തരായിത്തീരേണ്ടതിന്നു സംഗതി വരുത്തി
രക്ഷിക്കേണമേ. ആമെൻ.

കൎത്താവിൽ സ്നേഹിക്കപ്പെട്ട സഹോദരാ (ന്മാരേ), ഒരുവൻ
അദ്ധ്യക്ഷസ്ഥാനത്തെ വാഞ്ഛിക്കുന്നു എങ്കിൽ നല്ല വേലയെ
ആഗ്രഹിക്കുന്നു എന്നു നീ (നിങ്ങൾ)ദൈവവചനത്തിൽനിന്നു
അറിയുന്നു. ഇപ്രകാരമുള്ളവർ ദൈവമൎമ്മങ്ങളെ പകുക്കുന്ന വീട്ടു
വിചാരകരും ദൈവത്തോടു നിരന്നു വരുവിൻ എന്നു കൎത്താവു
താൻ പ്രബോധിപ്പിക്കും പോലെ ലോകരോടു യാചിക്കുന്ന ക്രി
സ്തുമന്ത്രികളുമായിരിക്കേണ്ടതല്ലോ. ദൈവപുത്രൻ തന്റെ രക്ത
ത്താലെ സമ്പാദിച്ച സഭയെ മേച്ചു നടത്തുവാനും നിത്യജീവ
നാകുന്ന പിതാവിൻ അറിവിനെ പരിശുദ്ധാത്മാവിന്റെ പ്രകാ
ശനത്താൽ ഉണ്ടാകുവാനും അവർ ഭരമേല്ക്കുന്നവർ ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/172&oldid=195537" എന്ന താളിൽനിന്ന് ശേഖരിച്ചത്