താൾ:GkVI22e.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഭാശുശ്രൂഷെക്കു നിയമിച്ചാക്കുക. 161

അതുകൊണ്ടു നിനക്കു (നിങ്ങൾക്കു) ലഭിച്ച വിളിയുടെ ഘന
ത്തെയും അതിനോടു ചേൎന്നുള്ള വിശേഷമുറകളെയും നന്നായി
നിദാനിച്ചു കരുതേണ്ടതാകുന്നു.

വിശേഷാൽ ദൈവത്തിന്റെ ശുദ്ധവചനത്തിന്നും നമ്മുടെ
സുവിശേഷസഭയുടെ സ്വീകാരത്തിന്നും അനുസാരമായുള്ളതു ഒഴി
കെ വേറെ യാതൊരു ഉപദേശവും നീ (നിങ്ങൾ) കേൾപ്പിക്ക
രുതു. നീ (നിങ്ങൾ) സേവിക്കുന്ന സഭയല്ലോ ക്രിസ്തു താൻ മൂല
ക്കല്ലായിരിക്കെ അപോസ്തലരും പ്രവാചകരും ആകുന്ന അടി
സ്ഥാനത്തിന്മേൽ പണിചെയ്യപ്പെട്ടതാകുന്നു. ആ അടിസ്ഥാനം
എന്നിയെ മറ്റൊന്നു വെപ്പാൻ ആൎക്കും കഴികയില്ല.ഈ സത്യ
ത്തെ നീ (നിങ്ങൾ)ചെറിയവൎക്കും വലിയവൎക്കും ഉത്സാഹത്തോ
ടെ പഠിപ്പിച്ചുകൊടുത്തു സ്വയങ്കൃതവും പ്രതികൂലവുമായ ഉപ
ദേശങ്ങളെ ഒക്കയും ഒഴിക്കേണ്ടു.പ്രത്യേകം സുവിശേഷസത്യ
ത്തിന്റെ തൂണിനെ പിടിച്ചു നില്ക്കയും വേണ്ടതു. ആയതോ
പാപമോചനവും ദൈവനീതിയും നമ്മുടെ ക്രിയയാലും പുണ്യ
ത്താലും അല്ല ക്രിസ്തുമൂലം വെറും കൃപയാലെ വിശ്വാസംകൊ
ണ്ടത്രെ ലഭിക്കുന്നു എന്നതു തന്നെ. അതിനാൽ മാത്രമേ വ്യാകുല
പ്പെടുന്ന മനസ്സാക്ഷിക്കു സമാധാനവും ആശ്വാസവും സാദ്ധ്യമാ
യ്വരൂ. മാനസാന്തരത്തിന്നു യോഗ്യവും ദൈവത്തിന്നു ഹിതവു
മായ ഫലങ്ങളെ ഉണ്ടാക്കുവാൻ ശക്തിപ്രാപിക്കുന്നതു ഈ ഉപ
ദേശത്താലത്രെ. ഇങ്ങിനെ ഉപദേശിക്ക ഒഴികെ നമ്മുടെ കൎത്താ
വായ യേശുക്രിസ്തു നിൎണ്ണയിച്ചതിന്നു ഒത്തവണ്ണം വിലയേറിയ
ചൊല്ക്കുറികളെ നീ (നിങ്ങൾ)പകുത്തു കൊടുക്കയും ചെയ്യേ
ണ്ടതു, അവന്റെ സഭെക്കു വീട്ടുവൎദ്ധന ഉണ്ടാവാനും വിശ്വാ
സികൾ അവന്റെ നിറവിൽനിന്നു കൃപെക്കു വേണ്ടി കൃപയും
ലഭിപ്പാനും തന്നെ.

പിന്നെ നീ (നിങ്ങൾ)ക്രിസ്തീയപാഠശാലകളെ ഉത്സാഹ
ത്തോടെ വിചാരിക്കയും ദരിദ്രന്മാരെ കരുതിനോക്കുകയും സുവി
ശേഷവാൎത്ത രോഗികളെയും ദുഃഖിതരെയും കേൾപ്പിക്കയും മര
ണമടുത്തവരെ വിശ്വസ്തതയോടെ പ്രബോധിപ്പിച്ചു ആശ്വാ
സം ചൊല്ലുകയും വേണം.

21

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/173&oldid=195539" എന്ന താളിൽനിന്ന് ശേഖരിച്ചത്