താൾ:GkVI22e.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഭാശുശ്രൂഷെക്കു നിയമിച്ചാക്കുക.159

ണമേ. ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദോഷത്തിൽനിന്നു
ഞങ്ങളെ ഉദ്ധരിക്കേണമേ. രാജ്യവും ശക്തിയും തേജസ്സും എ
ന്നേക്കും നിണക്കല്ലോ ആകുന്നു. ആമെൻ.

യഹോവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക; യഹോവ തിരു
മുഖത്തെ നിങ്ങളിലേക്കുപ്രകാശിപ്പിച്ചു കരുണചെയ്ക; യഹോവ
തിരുമുഖത്തെ നിങ്ങളുടെ മേൽ ആക്കി, നിങ്ങൾക്കു സമാധാനം
ഇടുമാറാക. ആമെൻ. (൪ മോശെ ൬.)

൩.ബോധകന്മാരുടെ ഹസ്താൎപ്പണസംസ്കാരം.

(തിരുവത്താഴപീഠത്തിന്നു മുന്നില്ക്കേ ചൊല്ലേണ്ടതു.)

നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ കരുണയും ദൈ
വത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നി
ങ്ങൾ എല്ലാവരോടും കൂടെ ഇരിപ്പൂതാക. ആമെൻ. (൨ കൊരി.
൧൩.)

കൎത്താവു തന്റെ കരുണപ്രകാരം ഇവിടെ നില്ക്കുന്ന നമ്മു
ടെ സഹോദരന(ര)ായ.......തിരുസഭയുടെ വേലക്കാരൻ (ർ)
ആവാൻ വിളിച്ചിരിക്കകൊണ്ടു നാം ക്രിസ്തീയമൎയ്യാദെക്കു തക്കവ
ണ്ണം ഹസ്താൎപ്പണത്താലും പ്രാൎത്ഥനയാലും ഇവനെ (രെ)വേൎതി
രിച്ചു ആ വേലക്കു ആക്കുവാൻ ഇവിടെ കൂടിവന്നിരിക്കുന്നു.
ഇപ്രകാരം നാം ഭാവിക്കുന്നതിനെ ദൈവം അനുഗ്രഹിക്കേണ്ടതി
ന്നു നാം ഒരുമനപ്പെട്ടു പ്രാർത്ഥിച്ചുകൊൾക.

കനിവുള്ള ദൈവവും സ്വൎഗ്ഗസ്ഥനായ പ്രിയപിതാവുമായു
ള്ളോവേ, നിന്റെ ഏകജാതനും ഞങ്ങളുടെ രക്ഷിതാവുമായ
യേശുക്രിസ്തു അടിസ്ഥാനം ഇട്ടു പണിചെയ്ത തിരുസഭയെ നീ
ഇന്നേവരെയും ശക്തിയോടെ പരിപാലിച്ചു കരുണയാലെ താങ്ങി
പ്പോന്നതുകൊണ്ടു ഞങ്ങൾ പൂൎണ്ണമനസ്സോടെ നിന്നെ സ്തുതി
ക്കുന്നു. നിന്റെ ആത്മാവു അതിനെ വിട്ടു പോയിട്ടില്ല, സത്യ
വചനത്തെ മുറുകേ പിടിച്ചുകൊണ്ടു സമാധാനസുവിശേഷത്തി
ന്റെ മുതിൎച്ചയെ കാലുകൾക്കു ചെരിപ്പാക്കി നടക്കുന്ന ഇടയന്മാ

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/171&oldid=195535" എന്ന താളിൽനിന്ന് ശേഖരിച്ചത്