താൾ:GkVI22e.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

146 ശവസംസ്കാരം.

കാതെ ഭാഗ്യമുള്ള പുറപ്പാടിനെ വിശ്വാസത്തോടെ കാത്തു നി
ല്ക്കുമാറാക കൎത്താവായ യേശുവേ, ഞങ്ങളുടെ അന്ത്യനാഴിക
അടുക്കുമ്പോൾ ദയ ചെയ്തു ഞങ്ങളെ ഇഹലോകത്തിൽനിന്നു
എടുത്തു നിന്റെ സ്വസ്ഥതയിൽ പ്രവേശിപ്പിക്കേണമേ. ഈ
അരിഷ്ടതയിൽനിന്നു യാത്രയാകുംവരേ സത്യവിശ്വാസത്തിലും
ഭക്തിക്കൊത്ത നടപ്പിലും ഞങ്ങളെ പരിപാലിച്ചു കൊൾക.
നീ പുനരുത്ഥാനവും ജീവനും ആകുന്നു. നിന്നിൽ വിശ്വസിക്കു
ന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്നു നിങ്കൽ വിശ്വസി
ക്കുന്നവൻ ആരും എന്നേക്കും മരിക്കയും ഇല്ല. നിന്റെ നാളിൽ
ഞങ്ങൾ ഉറക്കുണൎന്നു ഉന്മേഷത്തോടെ ജീവങ്കലേക്കു എഴുനീറ്റു
സ്വൎഗ്ഗീയാനന്ദത്തിൽ കടക്കുമാറാകേണം എന്നു നിന്റെ സ്നേഹ
ത്തെ ആശ്രയിച്ചു യാചിക്കുന്നു. ആമെൻ. W.

൩.

സൎവ്വശക്തിയും നിത്യജീവനുമുള്ള ദൈവമേ, നിന്റെ പ്രിയ
പുത്രന്റെ മരണത്താൽ പാപത്തെയും മരണത്തെയും നീ ഇല്ലാ
ക്കിയതല്ലാതെ അവന്റെ പുനരുത്ഥാനത്താൽ നീതിയെയും
നിത്യജീവനെയും യഥാസ്ഥാനത്താക്കി പിശാചിന്റെ അധികാ
രത്തിൽനിന്നു ഞങ്ങളെ വീണ്ടെടുത്തു അവന്റെ ഉയിൎപ്പിൻ
ശക്തിയാൽ ഈ മൎത്യശരീരങ്ങളും കൂടെ മരിച്ചവരിൽനിന്നു എഴുനീ
ല്പാൻ കടാക്ഷിക്കയും ചെയ്തിരിക്കുന്നു. ഇതു ഞങ്ങൾ വിശ്വസിച്ചു
സൎവ്വാത്മനാ തേറിക്കൊണ്ടു ശരീരത്തിന്റെ സന്തോഷമുള്ള പു
നരുത്ഥാനത്തിൽ നിന്റെ എല്ലാ ഭക്തന്മാരോടും കൂടെ എത്തേ
ണ്ടതിനു കരുണ ചെയ്തു നിന്റെ ഏകജാതനും ഞങ്ങളുടെ
രക്ഷിതാവും ആയ യേശുക്രിസ്തുമൂലം പ്രസാദിച്ചരുളേണമേ.
ആമെൻ, Stb.

൪. ഞങ്ങളുടെ ദൈവമായ യഹോവേ, നീ എന്നെന്നേക്കും ജീവി
ച്ചിരിക്കുന്നു. മനുഷ്യപുത്രന്മാരെ ഈ ഭൂമിയിൽ അല്പകാലം പാ
ൎപ്പിച്ചശേഷം പൊടിയും ഭസ്മവും ആവാൻ തിരിപ്പിക്കുന്നു. ജഡം
എല്ലാം പുല്ലും ജഡതേജസ്സു എല്ലാം പുല്ലിൻ പൂവും അത്രെ.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/158&oldid=195501" എന്ന താളിൽനിന്ന് ശേഖരിച്ചത്