താൾ:GkVI22e.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശവസംസ്കാരം 145

യിൽ അത്രെ ജീവനെയും ഭാഗ്യത്തെയും ഞങ്ങൾ അന്വേഷിക്കു
ന്നതു. നമ്മെ സംയോജിപ്പിക്കുന്ന സ്നേഹബന്ധത്തെ ദയ ചെയ്തു
മുറുക്കി യാതൊരു മരണവും നമ്മെ വേൎപിരിക്കാതിരിപ്പാൻ സംഗ
തിവരുത്തേണമേ. നിന്നിൽ മാത്രം ഞങ്ങൾ ജീവിപ്പാറാക എ
ന്നാൽ ഒടുവിൽ നിന്നിൽ മാത്രം മരിപ്പാനും സംഗതി ഉണ്ടല്ലോ.
ഞങ്ങളുടെ മരണനേരത്തിൽ നിന്റെ മരണത്തിന്റെ ശുഭഫല
ങ്ങൾ എല്ലാം ഞങ്ങൾ അനുഭവിച്ചു എന്നേക്കും ആശ്വസിക്കുമാ
റാക. മഹാജയം കൊണ്ട വീരനേ, ഒടുക്കത്തെ പോരാട്ടത്തിൽ ഞ
ങ്ങൾക്കു തുണനില്ക്ക; നിന്റെ ശൌൎയ്യം നല്കി സകല ശത്രുക്കളെയും
ജയിപ്പാനും നിത്യസന്തോഷത്തിന്നു പങ്കാളികളാവാനും തുണ
ക്കേണമേ. ഇനി പ്രാൎത്ഥിപ്പാനും കഴിയാത്തനേരത്തിൽ നിന്റെ
പരിശുദ്ധാത്മാവു തന്നെ ഉച്ചരിയാത്ത ഞരക്കങ്ങളെക്കൊണ്ടു ഞ
ങ്ങളുടെ പക്ഷം എടുക്കുമാറാക. മരണനിഴലിന്റെ താഴ്‌വരയിൽ
സ്വൎഗ്ഗീയപ്രകാശവും ദിവ്യശക്തിയും അയച്ചു ഞങ്ങളെ നടത്തി
ആനന്ദതൃപ്തിയുള്ള രാജ്യത്തിൽ എത്തിക്കേണമേ. ഞങ്ങൾക്കു
വെളിച്ചം മങ്ങി ചുറ്റിലും അന്ധകാരവും ഉള്ളിൽ പീഡയും
അതിക്രമിച്ചു വൎദ്ധിക്കുന്തോറും നിന്റെ മരണത്താലുള്ള സമാ
ധാനവും നിൻ ജീവന്റെ വെളിച്ചവും ആത്മശക്തിയും തിരു
രാജ്യത്തിന്റെ വാടാത്ത അവകാശത്തിന്റെ പ്രത്യാശയും ഞങ്ങ
ളിൽ നിറഞ്ഞുവഴിയുമാറാക്കി രക്ഷിക്കേണമേ. ആമെൻ. W. Bn.

൨.

സൎവ്വശക്തിയും ചാകായ്മയുമുള്ള ദൈവമേ, സ്വൎഗ്ഗീയപിതാ
വേ, എല്ലായ്പോഴും നീ അവൻ തന്നെ; നിന്റെ ആണ്ടുകൾ
തീൎന്നു പോകാതെ തലമുറതലമുറയോളവും ഉള്ളതാകുന്നു. ഞങ്ങ
ളോ ക്ഷണികരത്രെ സകലജഡവും പുല്ലുപോലെയും അ
തിൻ തേജസ്സു എല്ലാം പുല്ലിൻ പൂപോലെയും ആകുന്നു.
പുല്ലുവാടി പൂവിതുരുകയും ചെയ്യുന്നു. ജ്ഞാനഹൃദയം പ്രാപി
ക്കത്തക്കവണ്ണം ഞങ്ങളുടെ ദിവസങ്ങളെ എണ്ണുവാൻ ഗ്രഹിപ്പി
ക്കേണമേ. സത്യമാനസാന്തരത്താലെ ഞങ്ങൾ മരണനേര
ത്തിനു ഒരുങ്ങീട്ടു ചാവു അണയുന്ന കാലത്തിൽ ഞെട്ടിപ്പോ

19

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/157&oldid=195499" എന്ന താളിൽനിന്ന് ശേഖരിച്ചത്