താൾ:GkVI22e.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരുവത്താഴം. 115

ഞ്ഞും അനുതപിച്ചും കൊണ്ടു ഞങ്ങളുടെ വീണ്ടെടുപ്പുകാരന്റെ
വിശുദ്ധമേശെക്കു ചേൎന്നുവരുവാൻ തക്കവണ്ണം നിന്റെ ആത്മാ
വിനാൽ ഞങ്ങളെ പുതുക്കേണമെന്നു നിന്നോടു അപേക്ഷിക്കുന്നു.
ഈ സ്വൎഗ്ഗീയാഹാരത്തിൽ ഞങ്ങളുടെ ബലഹീന വിശ്വാസ
ത്തിന്നു ശക്തീകരണവും സകലപരീക്ഷകളിലും ഉറപ്പുള്ള ആ
ശ്വാസവും കണ്ടെത്തും എന്നുള്ള സ്ഥിരമായനിശ്ചയത്തെ
ഞങ്ങളിൽ പുതുക്കേണമേ. ഞങ്ങളുടെ ദേഹികളെ വിശുദ്ധീകരി
ക്കയും ഞങ്ങളുടെ കൎത്താവും വീണ്ടെടുപ്പുകാരനുമായവനെ മാത്രം
വിചാരിപ്പാനും അവന്റെ കഷ്ടമരണങ്ങളെ ഓൎത്തു ധ്യാനിപ്പാ
നും നിശ്ചിന്തയുള്ള ലഘുഭാവത്തെ ഞങ്ങളിൽനിന്നു അകറ്റി
ക്കളകയും ചെയ്യേണമേ. ഞങ്ങൾ ഇനി ജഡത്തിൽ ജീവിക്കു
ന്നതു ഞങ്ങളെ സ്നേഹിച്ചു ഞങ്ങൾക്കു വേണ്ടി തന്നെത്താൻ
ഏല്പിച്ചു തന്ന ദൈവപുത്രങ്കലേ വിശ്വാസത്തിൽ ജീവിപ്പാൻ
മുതിൎന്നു കൊണ്ടു കൎത്തൃമേശെക്കു അടുത്തു ചെല്ലേണ്ടതിന്നു
ഞങ്ങൾക്കു കരുണ നല്കി സഹായിക്കേണമേ. ആമെൻ.

അല്ലെങ്കിൽ.

സൎവ്വശക്തിയും കൃപയുമുള്ള നിത്യദൈവമേ, ഞങ്ങളുടെ
കൎത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പിതാവായു
ള്ളോവേ,അരിഷ്ടപാപികളായ ഞങ്ങൾ നിന്തിരുമുമ്പിൽ സങ്കട
പ്പെട്ടു അറിഞ്ഞും അറിയിച്ചും കൊള്ളുന്നതുː ഞങ്ങൾ പാപ
ത്തിൽ ഉത്ഭവിച്ചു ജനിക്കകൊണ്ടു സ്വഭാവത്താൽ കോപത്തിൻ
മക്കൾ ആകുന്നു; ഞങ്ങളുടെ നടപ്പിൽ ഒക്കയും വിചാരത്താലും
വാക്കിനാലും ക്രിയയാലും നിന്നെ പലവിധേന കോപിപ്പിച്ചി
രിക്കുന്നു. ഞങ്ങളെ സൃഷ്ടിച്ചും രക്ഷിച്ചും വിശുദ്ധീകരിച്ചും പോ
രുന്ന നിന്നെ പൂൎണ്ണഹൃദയത്തോടും പൂൎണ്ണമനസ്സോടും എല്ലാ
ശക്തികളാലും സ്നേഹിച്ചിട്ടില്ല. ഞങ്ങളെ പോലേ തന്നെ കൂട്ടു
കാരെ സ്നേഹിച്ചതും ഇല്ല. ആകയാൽ നിൻ ക്രോധത്തിന്നും
ന്യായവിധിക്കും നിത്യമരണശാപങ്ങൾക്കും ഞങ്ങൾ പാത്രമാ
കുന്നു സ്പഷ്ടം. എങ്കിലും നിന്റെ അളവില്ലാത്ത കനിവിനെ
ശരണമാക്കി ഞങ്ങൾ കരുണ തേടിന്നു; നിന്റെ പ്രിയപുത്രനും

15*

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/127&oldid=195426" എന്ന താളിൽനിന്ന് ശേഖരിച്ചത്