താൾ:GkVI22e.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

116 തിരുവത്താഴം.

ഞങ്ങളുടെ കൎത്താവും രക്ഷിതാവും ആകുന്ന യേശുക്രിസ്തു നിമി
ത്തവും നിന്റെ പരിശുദ്ധനാമത്തിന്റെ ബഹുമാനം നിമിത്ത
വും ഞങ്ങളോടു കനിവു തോന്നുകയും സകലപാപങ്ങളെ ക്ഷമി
ക്കയും ഹൃദയത്തിന്നു നല്ല പുതുക്കം നല്കുകയും വേണ്ടു എന്നു ഞ
ങ്ങൾ പരമാൎത്ഥമായി അപേക്ഷിക്കുന്നു. അല്ലയോ കൎത്താവേ, അ
രിഷ്ടപാപികളായ ഞങ്ങളോടു കരുണ ഉണ്ടാകേണമേ. ആമെൻ.

(പ്രസംഗം കഴിഞ്ഞിട്ടു ചൊല്ലേണ്ടതു.)

യേശുക്രിസ്തുവിൽ പ്രിയമുള്ളവരേ, കൎത്താവിന്റെ രാത്രിഭോ
ജനത്തിൽ ചേരുവാൻ ഭാവിക്കുന്നവർ എല്ലാം പൗെൽ അപോ
സ്തലന്റെ വചനങ്ങളെ ഓൎക്കേണ്ടതു. ഏവ എന്നാൽː മനുഷ്യൻ
തന്നെത്താൻ ശോധന ചെയ്തിട്ടു വേണം ഈ അപ്പത്തിൽനിന്നു
ഭക്ഷിച്ചും പാനപാത്രത്തിൽനിന്നു കുടിച്ചും കൊൾവാൻ. അപാ
ത്രമായി ഭക്ഷിച്ചു കുടിക്കുന്നവൻ കൎത്താവിൻ ശരീരത്തെ വിവേ
ചിക്കായ്ക്കയാൽ തനിക്കുതാൻ ന്യായവിസ്താരത്തെ ഭക്ഷിച്ചു കുടി
ക്കുന്നു1). അതുകൊണ്ടു നാം വിധിക്കപ്പെടായ്പാൻ വേണ്ടി നാം
നമ്മെ തന്നെ വിസ്തരിച്ചുകൊൾക. ഞങ്ങൾക്കു പാപം ഇല്ല
എന്നു നാം പറഞ്ഞാൽ നമ്മെ നാം തെറ്റിക്കുന്നു, നമ്മിൽ
സത്യവും ഇല്ല2). മനുഷ്യന്റെ ഹൃദയത്തിലേ വിചാരം ബാല്യം
മുതൽ എല്ലായ്പോഴും ദോഷമുള്ളതാകുന്നു3). ജഡത്തിൽനിന്നു
ജനിച്ചതു ജഡമത്രേ4). വ്യത്യാസം ഒട്ടും ഇല്ലല്ലോ, എല്ലാവരും
പാപം ചെയ്തു ദൈവതേജസ്സില്ലാതെ ചമഞ്ഞു5). കൎത്താവോ
ഹൃദയങ്ങളെയും കരളുകളെയും ശോധന ചെയ്യുന്നു; സകലവും
അവന്റെ കണ്ണുകൾക്കു നഗ്നവും മലൎന്നതുമായി കിടക്കുന്നു6)
. ദോഷം രുചിക്കുന്ന ദൈവമല്ല നീ, ദുഷ്ടന്നു നിങ്കൽ പാർപ്പില്ല7)
. പാപത്തിൽ വസിച്ചുനിന്നാൽ കാഠിന്യത്താലും അനുതപി
ക്കാത്ത ഹൃദയത്താലും നാം ദൈവത്തിൻ ന്യായവിധി വെളിപ്പെ
ടുന്ന കോപദിവസത്തിലേക്കു നമുക്കു തന്നെ കോപത്തെ ചര
തിക്കുന്നു8). ആയവൻ ഓരോരുത്തന്നു അവനവന്റെ ക്രിയകൾക്കു
തക്ക പകരം ചെയ്യും, മുഖപക്ഷം അവൻപക്കൽ ഇല്ല. അതു

1)൧ കൊരി. ൧൧. 2)൧ യോഹ. ൧. 3)൧ മോശെ. ൮. 4)യോഹ. ൩.
5)റോമ. ൩. 6)എബ്ര ൪. 7)സങ്കീ. ൫. 8)റോമ. ൨.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/128&oldid=195428" എന്ന താളിൽനിന്ന് ശേഖരിച്ചത്