താൾ:GkVI22e.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

114 തിരുവത്താഴം.

അനുതാപപ്പെടുകയും പരിശുദ്ധദൈവത്തോടു ഏറ്റുപറകയും
അവന്റെ കരുണയാലെ ഗുണപ്പെടുവാൻ നിശ്ചയിക്കുകയും ചെ
യ്യേണ്ടതു. പിന്നെ ദൈവത്തോടു മാത്രമല്ല കൂട്ടുകാരനോടും പിഴെ
ച്ചപ്രകാരം കണ്ടാൽ അവനോടു ഇണങ്ങി അന്യായം ചെയ്ത
തിന്നു തക്കപ്രതിശാന്തികൊടുപ്പാനും ഒരുമ്പെടേണ്ടതു. നിങ്ങളെ
പകെച്ചവരെയും ദുഃഖിപ്പിച്ചവരെയും ഓൎക്കുന്തോറും ദൈവം
നിങ്ങളുടെ സകല കുറ്റങ്ങളെയും ക്ഷമിച്ചുവിടേണം എന്നു
നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ തന്നെ അവൎക്കു ക്ഷമിച്ചു വിടു
വാൻ നിങ്ങളും മനസ്സുള്ളവരാകേണം. അല്ലാഞ്ഞാൽ തിരുവ
ത്താഴത്തിൻ അനുഭവം ന്യായവിസ്താരത്തെ ഭക്ഷിച്ചു കുടിക്കുന്ന
പ്രകാരം ആകും. അതുകൊണ്ടു തടങ്ങലെല്ലാം നീക്കി അനുതാ
പവും വിശ്വാസവും ഉള്ള ഹൃദയത്തോടെ കൎത്താവിൻ പന്തി
യിൽ ചേരത്തക്കവണ്ണം കൎത്താവു താൻ നിങ്ങളെ ഉണൎത്തുമാ
റാക. അവനവന്റെ ഹൃദയാവസ്ഥെക്കു ഒത്തവണ്ണം പ്രിയര
ക്ഷിതാവു ഓരോരുത്തനെ കനിഞ്ഞു കരുണയാലെ ആകൎഷിച്ചു
ക്രമത്താലെ നാം എല്ലാവരുടെയും രക്ഷയെ തികെച്ചു ഇഹ
ത്തിലും പരത്തിലും തന്നോടുള്ള കൂട്ടായ്മയെ പൂൎണ്ണമാക്കി തരു
മാറാക. ആമെൻ. W.C.P.

൨. പാപസ്വീകാരത്തിൻ ആചാരം.

(തിരുവത്താഴത്തിന്നു തലേ ദിവസത്തിൽ ഹൃദയങ്ങളെ
ഒരുക്കി പാപത്തെ സ്വീകരിക്കേണ്ടതിന്നു കൂടുമ്പോൾ പ്രസം
ഗത്തിന്നു മുമ്പേ താഴെയുള്ള രണ്ടു പ്രാൎത്ഥനകളിൽ ഒന്നു
ഉപയോഗിക്കാം.)

നാം പ്രാൎത്ഥിക്ക.

കനിവു നിറഞ്ഞ ദൈവവും സ്വൎഗ്ഗസ്ഥപിതാവും ആയു
ള്ളോവേ, നിന്റെ പ്രിയപുത്രൻമുഖാന്തരം വിശുദ്ധ രാത്രിഭോജ
നത്തിൽ കരുണെക്കായും നീതിക്കായും ദാഹിക്കുന്ന എല്ലാ
വൎക്കും വേണ്ടി ആശ്വാസത്തിന്റെയും രക്ഷയുടെയും ഒരു ഉറവു
തുറന്നിരിക്കയാൽ ഞങ്ങൾ നിന്നെ സ്തുതിക്കുന്നു. ഞങ്ങൾ മഹാ
വിനയത്തോടു കൂടെ ഞങ്ങളുടെ പാപങ്ങളെ ഉള്ളവണ്ണം അറി

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/126&oldid=195425" എന്ന താളിൽനിന്ന് ശേഖരിച്ചത്