താൾ:GkVI22e.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്നാനം. 103

നാം പ്രാൎത്ഥിക്ക.

സൎവ്വശക്തിയുള്ള ദൈവമേ, സ്വൎഗ്ഗസ്ഥനായ പ്രിയ പിതാ
വേ, തിരുസഭയെ നീ കരുണയാലേ താങ്ങി വൎദ്ധിപ്പിക്കുന്നതിനാ
ലും ഈ നിന്റെ ദാസനെയും (സിയെയും, രെയും) അതിനോടു
ചേൎത്തിരിക്കയാലും നിനക്കു സ്തോത്രവും വന്ദനവും ഉണ്ടാക.
ഇപ്പോൾ വിശുദ്ധസ്നാനത്താൽ ഇവൻ (ൾ, ർ) നിന്റെ പ്രിയ
പുത്രനും ഞങ്ങളുടെ രക്ഷിതാവുമായ കൎത്താവിന്റെ അവയവ
വും(ങ്ങളും) നിന്റെ മകനും (ളും, ക്കളും) സകല സ്വൎഗ്ഗീയമുത
ലിന്നു അവകാശിയും (നിയും,കളും) ആയിത്തീൎന്നിരിക്കുന്നു. ഈ
ലഭിച്ച രക്ഷയിൽ ഇവനെ (ളെ, രെ) പിതാവായി പരിപാലിച്ചു
പോറ്റി സത്യവിശ്വാസത്തിലും ദൈവഭക്തിയുള്ള നടപ്പിലും
വൎദ്ധിപ്പിച്ചു തലയാകുന്ന ക്രിസ്തുവിങ്കലേക്കു എല്ലാം കൊണ്ടും
വളരുമാറാക്കി സകല ജ്ഞാനത്തിലും വിശുദ്ധനീതികളിലും
തികഞ്ഞ പുരുഷാഭിപ്രായം എത്തിച്ചരുളെണമേ. യാതൊരു ദുരു
പദേശം പ്രപഞ്ചവിചാരം ജഡമോഹം എന്നിവറ്റാൽ ഇന്നു
സ്വീകരിച്ച നിന്റെ സത്യത്തിൽനിന്നു ഇവൻ (ൾ, ർ ) തെറ്റി
പ്പോകാതിരിപ്പാൻ തുണെക്കേണമേ. വാഗ്ദത്തം ചെയ്ത അവകാ
ശത്തെ എല്ലാവിശുദ്ധരോടും ഒന്നിച്ചു ഇവനും (ളും,രും) പ്രാ
പിപ്പാൻ കരുണനല്കേണം എന്നു നിന്റെ പ്രിയ പുത്രനും
ഞങ്ങളുടെ കൎത്താവുമായ യേശു ക്രിസ്തുമൂലം അപേക്ഷിക്കുന്നു.
ആമെൻ. std.

അല്ലെങ്കിൽ.

ഞങ്ങളുടെ പ്രിയ കൎത്താവും ദൈവത്തിൻ പുത്രനും ആയ
യേശു ക്രിസ്തുവേ, ദുഷ്ടരാകുന്ന നിങ്ങൾ മക്കൾക്കു നല്ല ദാന
ങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വൎഗ്ഗസ്ഥനായ പിതാവു
തന്നോടു യാചിക്കുന്നവൎക്കു പരിശുദ്ധാത്മാവിനെ എത്ര അധി
കം കൊടുക്കും* എന്നു നീ പണ്ടു പറഞ്ഞതു കൂടാതെ ഭൂമിമേൽ
നിങ്ങളിൽ ഇരുവർ യാചിക്കുന്ന ഏതൂ കാർയ്യംകൊണ്ടും ഐകമ

*ലൂക്ക. ൧൧.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/115&oldid=195402" എന്ന താളിൽനിന്ന് ശേഖരിച്ചത്