താൾ:GkVI22e.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

102 സ്നാനം.

൩. വിശേഷാൽ പിതാ പുത്രൻ സദാത്മാവായ പരിശുദ്ധ
ദൈവത്തിന്നു എന്നും വിശ്വസ്തന(ര)ാവാനും അവന്റെ വച
നപ്രകാരം നടന്നു കൊൾവാനും നിൎണ്ണയിക്കുന്നുവോ?

എന്നാൽː അതേ, ഞാൻ (ഞങ്ങൾ) നിൎണ്ണയിക്കുന്നു എന്നു ചൊല്ലുക(വിൻ).

(സ്നാനം ഏല്ക്കുന്നവന്റെ തലമേൽ മൂന്നു വട്ടം വെള്ളം ഒഴിച്ചു ചൊല്ലേണ്ടതുː)

(ഇന്നവനേ) ഞാൻ പിതാ പുത്രൻ പരിശുദ്ധാത്മാവാകുന്ന
ദൈവത്തിൻ നാമത്തിൽ നിന്നെ സ്നാനപ്പെടുത്തുന്നു.

(സ്നാനം ഏല്ക്കുന്നവന്റെ മേൽ വലങ്കൈ വെച്ചിട്ടു.)

(ഇന്നവനേ) നമ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ
സൎവ്വശക്തനായ പിതാവു നിനക്കു പുനൎജ്ജന്മക്കളിയാൽ യേശു
ക്രിസ്തുമൂലം തന്റെ സകല കരുണകളും സമ്മാനിക്കയും പരി
ശുദ്ധാത്മമൂലം നിത്യജീവങ്കലേക്കു നിന്നെ ശക്തനാക്കുകയും
(ശക്തയാക്കുകയും) ചെയ്യുമാറാക. ആമെൻ.

അല്ലെങ്കിൽ.

(ഇന്നവനേ) തന്റെ പുത്രനായ യേശു ക്രിസ്തുവിന്റെ കൂട്ടാ
യ്മയിൽ വിശുദ്ധസ്നാനത്താൽ നിന്നെ ചേൎത്തുകൊണ്ടു കൃപാലു
വായ ദൈവവും പിതാവുമായവൻ നിന്നെ അവസാനം വരെ
തന്റെ കരുണയിൽ പരിപാലിച്ച തൻ ആത്മാവിൻമൂലം
നിത്യജീവങ്കലേക്കു നിന്നെ വിശുദ്ധീകരിപ്പൂതാക. ആമെൻ.

അല്ലെങ്കിൽ.

(ഇന്നവനേ) നമ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ
പിതാവും ദൈവവും ആയവൻ നിനക്കു പരിശുദ്ധാത്മാവിൻ
കൃപയെ സമ്മാനിക്കയും നീ വിശ്വാസത്തെ കാത്തു ലോകത്തെ
ജയിച്ചു അവന്റെ ശക്തിയിൽ നിത്യജീവനോളം ഉറെച്ചു നില്ക്ക
യും ചെയ്തു. ആമെൻ.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/114&oldid=195399" എന്ന താളിൽനിന്ന് ശേഖരിച്ചത്