താൾ:GkVI22e.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

104 സ്നാനം.

ത്യപ്പെട്ടു എങ്കിൽ അതു സ്വൎഗ്ഗസ്ഥനായ എൻ പിതാവിൽനിന്നു
അവൎക്കു ഭവിക്കും* എന്നു വാഗ്ദത്തം ചെയ്തിട്ടും ഉണ്ടല്ലോ. എ
ന്നാൽ ഇന്നു സ്നാനപ്പെട്ട ഈ സഹോദരനെ (രിയെ, രെ) പരി
ശുദ്ധാത്മാവിനെ കൊണ്ടു ബലപ്പെടുത്തി വിശുദ്ധസുവിശേഷ
ത്തിന്റെ അനുസരണയിൽ ഉറപ്പിച്ചു താങ്ങി പിശാചിനോ
ടും സ്വന്ത ബലഹീനതയോടും പൊരുതു ജയിക്കുമാറാക്കുക. ഇ
വൻ (ൾ, ർ) പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുകയോ തിരുസഭെ
ക്കു യാതൊരു ഇടൎച്ചയാലും നഷ്ടം വരുത്തുകയേ ചെയ്യാതെ
നിന്റെ കല്പനെക്കും വാഗ്ദത്തത്തിന്നും ഒത്തവണ്ണം നിന്റെ ബ
ഹുമാനത്തിന്നും തന്റെ ഭാഗ്യത്തിന്നും മറ്റവരുടെ അനുഗ്രഹ
ത്തിന്നും ആയിട്ടു ജീവിച്ചു നടപ്പാൻ നീയേ തുണ നില്ക്കേണമേ.
ആമെൻ.

യഹോവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക; യഹോവ തിരു
മുഖത്തെ നിങ്ങളിലേക്കു പ്രകാശിപ്പിച്ചു കരുണ ചെയ്ക; യഹോ
വ തിരുമുഖത്തെ നിങ്ങളുടെ മേൽ ആക്കി, നിങ്ങൾക്കു സമാധാ
നം ഇടുമാറാകുക. ആമെൻ. (൪ മോശെ ൬.)

൫. പ്രസവിച്ച സ്ത്രീ ഒന്നാം പ്രാവശ്യം പള്ളിയിൽ വന്നാൽ ചൊല്ലേണ്ടുന്ന വന്ദനം.

സൎവ്വശക്തിയും കനിവുമുള്ള ദൈവമായ പിതാവേ, ഇന്നു
വീണ്ടും തിരുമുമ്പിൽവന്നു നില്ക്കുന്ന ഈ സഹോദരിയെ പ്രസ
വസങ്കടത്തിലും ആപത്തിലും നിന്നു ഉദ്ധരിച്ചതിൽ കാണിച്ച
വാത്സല്യസഹായങ്ങളെ വിചാരിച്ചു നിന്നെ വാഴ്ത്തി സ്തുതിക്കുന്നു.
നിന്റെ ഈ കൃപാകടാക്ഷത്തെ അവൾ ഓൎത്തു നിന്നെ ആശ്ര
യിക്കുന്നവർ ധന്യർ തന്നെ എന്നു അറിയുമാറാക്കേണമേ. ഇനി
മേലാലും നിന്റെ ഭയത്തിൽ ജീവിച്ചു നടപ്പാനും തിരുസ്നാന
ത്താലെ നിന്റെ കയ്യിൽ ഏല്പിച്ചതും നിന്റെ ദാനവും ആകുന്ന
തന്റെ ശിശുവിനെ നിൻ സ്നേഹത്തിൽ പോറ്റി വളൎത്തുവാനും
കൃപ കാണിക്കേണമേ. അതേ,പ്രിയപിതാവേ,ഈ ശിശു സകല

*മത്ത. ൧൮.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/116&oldid=195405" എന്ന താളിൽനിന്ന് ശേഖരിച്ചത്