താൾ:GkVI22e.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്നാനം. 101

പുത്രൻ പരിശുദ്ധാത്മാവു എന്നീ നാമത്തിലേക്കു സ്നാനപ്പെടു
ത്തിയും ഞാൻ നിങ്ങളോടു കല്പിച്ചവ ഒക്കെയും സൂക്ഷിപ്പാന്തക്കവ
ണ്ണം ഉപദേശിച്ചും ഇങ്ങിനെ സകല ജാതികളെയും ശിഷ്യരാ
ക്കിക്കൊൾവിൻ. ഞാനോ ഇതാ ലോകാവസാനത്തോളം എല്ലാ
നാളും നിങ്ങളോടു കൂടെ ഉണ്ടു (മത്ത. ൨൮). ഈ ത്രിയേകദൈ
വത്തിന്റെ മാൎഗ്ഗത്തിൽ നീ (നിങ്ങൾ) ഉപദേശിക്കപ്പെട്ടു ശിഷ്യ
നാവാൻ (യാവാൻ, രാവാൻ) മനസ്സു കാട്ടിയതുകൊണ്ടു ഈ സഭ
യുടെ മുമ്പിൽ നീ (നിങ്ങൾ) ഹൃദയംകൊണ്ടു വിശ്വസിച്ചതി
നെ വായ്കൊണ്ടു സ്വീകരിപ്പാനും അവന്റെ കൃപാനിയമത്തിൽ
പ്രവേശിപ്പാനും നിന്നെ (നിങ്ങളെ) പ്രബോധിപ്പിക്കുന്നു.

൧.സ്വൎഗ്ഗങ്ങൾക്കും ഭൂമിക്കും സ്രഷ്ടാവായി സൎവ്വശക്തനായി
പിതാവായിരിക്കുന്ന ദൈവത്തിങ്കൽ നീ (നിങ്ങൾ) വിശ്വസിക്കു
ന്നുവോ?

അവന്റെ ഏകപുത്രനായി; നമ്മുടെ കൎത്താവായ യേശു
ക്രിസ്തുവിങ്കലും ആയവൻ പരിശുദ്ധാത്മാവിനാൽ മറിയ എന്ന
കന്യകയിൽ ഉല്പാദിതനായി ജനിച്ചു എന്നും പൊന്ത്യപിലാത
ന്റെ കീഴിൽ കഷ്ടമനുഭവിച്ചു ക്രൂശിക്കപ്പെട്ടു മരിച്ചു അടക്കപ്പെട്ടു
പാതാളത്തിൽ ഇറങ്ങി എന്നും മൂന്നാം ദിവസം ഉയിൎത്തെഴു
നീറ്റു സ്വൎഗ്ഗാരോഹണമായി സൎവ്വശക്തിയുള്ള പിതാവായ
ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കുന്നു എന്നും അവിടെ
നിന്നു ജീവികളോടും മരിച്ചവരോടും ന്യായം വിസ്തരിപ്പാൻ വരും
എന്നും വിശ്വസിക്കുന്നുവോ‍?

പരിശുദ്ധാത്മാവിലും വിശുദ്ധത്മാരുടെ കൂട്ടായ്മ ആകുന്ന ശു
ദ്ധ സാധാരണസഭയിലും പാപമോചനത്തിലും ശരീരത്തോടെ
ജീവിച്ചെഴുനീല്ക്കുന്നതിലും നിത്യജീവങ്കലും വിശ്വസിക്കുന്നുവോ?

എന്നാൽː അതേ, ഞാൻ (ഞങ്ങൾ) വിശ്വസിക്കുന്നു, എന്നു ചൊല്ലുക(വിൻ).

൨. നീ (നിങ്ങൾ) പിശാചിനോടും അവന്റെ സകല
ക്രിയകളോടും ലോകത്തിന്റെ ആഡംബരമായകളോടും ജഡ
ത്തിന്റെ സകല മോഹങ്ങളോടും മറുത്തു പറയുന്നുവോ?

എന്നാൽː അതേ, ഞാൻ (ഞങ്ങൾ) മറുത്തു പറയുന്നു, എന്നു ചൊല്ലുക(വിൻ).

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/113&oldid=195397" എന്ന താളിൽനിന്ന് ശേഖരിച്ചത്