താൾ:GkVI22e.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

100 സ്നാനം.

ബുദ്ധിയെയും കടക്കുന്ന ദൈവസമാധാനം ഇവന്റെ (ളുടെ,
രുടെ) ഹൃദയത്തെയും നിനവുകളെയും ക്രിസ്തു യേശുവിങ്കൽ കാ
ക്കുകയും ചെയ്യുമാറാക. ചിലർ ചെയ്യുന്നതു പോലെ ഇവൻ
(ൾ, ർ) വിശ്വാസവും നല്ല മനോബോധവും തള്ളിക്കളഞ്ഞിട്ടു
വിശ്വാസക്കപ്പൽ തകൎന്നുപോകാതിരിപ്പാൻ കരുണ ചെയ്യേണ
മേ. നിന്റെ ശക്തിയാൽ ഇവനെ (ളെ, രെ) വിശ്വാസംമൂലം
രക്ഷെക്കായി കാക്കേണമേ.

ഇതു ഒക്കയും ഞങ്ങൾ അപേക്ഷിക്കുന്നതു നിന്റെ പ്രിയ
പുത്രൻ നിമിത്തം തന്നെ. യാചിപ്പിൻ എന്നാൽ നിങ്ങൾക്കു
തരപ്പെടും, അന്വേഷിപ്പിൻ എന്നാൽ കണ്ടെത്തും, മുട്ടുവിൻ എ
ന്നാൽ നിങ്ങൾക്കു തുറക്കപ്പെടും എന്നും അവനല്ലോ ചൊല്ലിയി
രിക്കുന്നു. അതുകൊണ്ടു ഈ അടിയാനും (ളും, രും) കൂടെ യാചി
ക്കുന്നതു പ്രാപിക്കയും അന്വേഷിക്കുന്നതു കണ്ടെത്തുകയും ചെ
യ്യുമാറാക. യോഗ്യതകൊണ്ടല്ലേ നിന്റെ കരുണയാലത്രേ കൃപാ
രാജ്യത്തിൻ വാതിൽ ഇവന്നു (ൾക്കു, ൎക്കു) തുറന്നതിന്റെ ശേഷം
ഇവന്നും (ൾക്കും, ൎക്കും) ഞങ്ങൾക്കു എല്ലാവൎക്കും നിത്യതേജസ്സി
ലേക്കുള്ള വാതിലും തുറന്നരുളേണമേ. ആമെൻ.

സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വി
ശുദ്ധീകരിക്കപ്പെടേണമേ, നിന്റെ രാജ്യം വരേണമേ, നിന്റെ
ഇഷ്ടം സ്വൎഗ്ഗത്തിലേ പോലെ ഭൂമിയിലും നടക്കേണമേ, ഞങ്ങ
ൾക്കു വേണ്ടുന്ന അപ്പം ഇന്നു തരേണമേ, ഞങ്ങളുടെ കടക്കാൎക്കു
ഞങ്ങളും വിടുന്നതു പോലെ ഞങ്ങളുടെ കടങ്ങളെ വിട്ടു തരേണ
മേ, ഞങ്ങളെ പരീക്ഷയിൽ കടത്താതെ, ദോഷത്തിൽനിന്നു ഞ
ങ്ങളെ ഉദ്ധരിക്കേണമേ. രാജ്യവും ശക്തിയും തേജസ്സും എന്നേ
ക്കും നിനക്കല്ലോ ആകുന്നു. ആമെൻ.

കൎത്താവിൽ പ്രിയമുള്ളവനേ, (ളേ, രേ) ഉയിൎത്തെഴുനീറ്റ
നമ്മുടെ കൎത്താവു തന്റെ ശിഷ്യരോടു വിശുദ്ധസ്നാനത്തെ പ
റ്റി കല്പിച്ച സ്ഥാപനവചനങ്ങളെ കേൾക്ക (കേൾപ്പിൻ).

സ്വൎഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു
നല്കപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പുറപ്പെട്ടു പിതാ

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/112&oldid=195394" എന്ന താളിൽനിന്ന് ശേഖരിച്ചത്