താൾ:GkVI22e.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്നാനം. 99

തിരുവചനത്തോടും കൂടി നീ വിശുദ്ധചൊല്ക്കറികളെയും
ഞങ്ങളുടെ രക്ഷെക്കായി കൃപാസാധനങ്ങളാക്കി നിയമിച്ചിരി
ക്കുന്നു. എളിയ അടിയങ്ങളിൽ നീ ചെയ്യുന്ന കൃപ ഞങ്ങളുടെ
സ്തോത്രത്തെ കടന്നുയൎന്നിരിക്കുന്നു. ഇവിടെ നില്ക്കുന്ന നിന്റെ
ദാസൻ (സി, മാർ ) വിഗ്രഹാരാധനക്കാരിൽ (യഹൂദരിൽ, മുഹ
മ്മദ്ദീയരിൽ) ജനിച്ചു വളൎന്ന ശേഷം അന്ധകാരത്തിൽനിന്നു തെ
മ്മദീയരിൽ) ജനിച്ചു വളർന്ന ശേഷം അന്ധകാരത്തിൽ നിന്നു തെ
റ്റുവാൻ സംഗതിവന്നതു നിന്റെ അളവില്ലാത്ത കാരുണ്യത്താ
ലും ചൊല്ലിത്തീരാത്ത കനിവിനാലും അത്രേ. മുമ്പേ ഇവൻ
(ൾ,ർ) ക്രിസ്തുവിനെ കൂടാ‌തെ ഇസ്രയേൽരാജ്യാവകാശത്തോടു
വേൎപെട്ടവനും (ളും,രും) വാഗ്ദത്തനിയമങ്ങളിൽനിന്നു അന്യനും
(യും,രും) ആയിരുന്നു. ഇപ്പോഴോ പണ്ടു ദൂരത്തായവൻ (ൾ,
ർ) ക്രിസ്തു യേശുവിങ്കലെ വിശ്വാസത്താൽ അടുക്കെ ആയ്പന്നു.
നിന്റെ സദാത്മാവു സുവിശേഷത്താൽ ഇവനെ (ളെ,രെ) പ്ര
കാശിപ്പിച്ച, പാപമോചനത്താൽ രക്ഷയുടെ അറിവു കൊടുത്തു
സ്വശക്തിയാൽ കാണ്മാൻ കഴിയാത്തതിനെ കാണിച്ചിരിക്കുന്നു.
ഇവൻ (ൾ,ർ ) സ്വരക്ഷിതാവായ ദൈവത്തിലും അവന്റെ തേ
ജസ്സിൻ ആശയിലും നീ നല്കിയ വിശ്വാസംമൂലം ആനന്ദിച്ചു
നിന്റെ ദയയെ സ്തുതിക്കുന്നു.

പിന്നെ വിശ്വസിച്ചും സ്നാനപ്പെടുമുള്ളവൻ രക്ഷിക്കപ്പെടും
എന്നു നീ പറകയാൽ ഈ നിന്റെ ദാസനും (സിയും,രും) ഞങ്ങ
ളെല്ലാവരും ഒന്നിച്ചു പ്രാൎത്ഥിക്കുന്നതുː പിതാവേ, ഇവനിൽ
(ളിൽ,രിൽ) ആരംഭിച്ച നല്ല പ്രവൃത്തിയെ സ്നാനമാകുന്ന നി
ന്റെ മുദ്രയിട്ടു സദാത്മാവിനാൽ തികെച്ചരുളേണമേ. പ്രിയ
ദൈവമേ, ഇവനിൽ (ളിൽ,രിൽ) വിശ്വാസത്തെ ഉറപ്പിച്ചു പ്ര
ത്യാശയെ വൎദ്ധിപ്പിച്ചു സ്നേഹത്തെ പൂൎണ്ണമാക്കി ആത്മാവിൻ
ദാനങ്ങളെ ധാരാളമായി പകൎന്നുകൊണ്ട് ക്രിസ്തുവിൽ ആയ
നാൾ മുതൽ മുളെച്ചു വരുന്ന പുതിയ സ്വഭാവത്തെ വേരൂന്നി
ച്ചു ജഡരക്തങ്ങളോടും സാത്താനോടും ലോകത്തോടും പൊരു
തേണ്ടുന്ന പോരിൽ തുണ നിന്നു ഇവനെ (ളെ,രെ) അവസാനം
വരെ നിന്റെ പടയാളി (കൾ) ആക്കിത്തീൎക്കേണമേ. നി
ന്റെ നിയമത്തിൽ ഇവൻ (ൾ,ർ) ഉറച്ചുെ നില്ക്കയും എല്ലാ

13 *

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/111&oldid=195392" എന്ന താളിൽനിന്ന് ശേഖരിച്ചത്