താൾ:GkVI22d.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശവസംസ്കാരം. 141

ശരീരത്തെ തന്റെ തേജസ്സിൻ ശരീരത്തോടു അനുരൂപമാക്കുവാൻ
മറ്റുവേഷമാക്കി തീൎക്കും. (ഫിലി, ൩.)

മേല്പറഞ്ഞ പാഠങ്ങൾക്കു പിന്നിലോ ഈ പ്രബോധനത്തിന്റെ
ശേഷമോ ചൊല്ലേണ്ടതു.

എന്നതുകൊണ്ടു നാം ഈ കല്ലറെക്കൽ നില്ക്കുമ്പോൾ, പ്രത്യാ
ശ ഇല്ലാത്തവരെ പോലെ ദുഃഖിക്കാതെ, തലകളെ ഉയൎത്തി കൊ
ള്ളുന്നു. നമ്മുടെ വീണ്ടെടുപ്പുകാരൻ ജീവിച്ചിരിക്കുന്നുവല്ലോ. കൎത്താ
വിൽ നിദ്രകൊണ്ടവർ ക്ലേശം ഒന്നും നേരിടാതെ ദൈവകയ്യിൽ
സ്വസ്ഥത പ്രാപിച്ചു, എന്നും അറിയാമല്ലോ. കൎത്താവിൽ ചാകു
ന്ന മൃതന്മാർ ഇന്നു മുതൽ ധന്യർ. അതെ അവർ തങ്ങളുടെ പ്രയ
ത്നങ്ങളിൽനിന്നു ഒഴിഞ്ഞു തണുക്കേണ്ടതു, അവരുടെ ക്രിയകൾ അ
വൎക്കു പിഞ്ചെല്ലുകയും ചെയ്യുന്നു, എന്നു ആത്മാവു പറയുന്നു.
(വെളി. ൧൪.)

എന്നാൽ ഈ പ്രത്യാശ ഉള്ളവൻ എല്ലാം, ആയവൻ നിൎമ്മല
നാകുമ്പോലെ, തന്നെയും നിൎമ്മലീകരിച്ചു, നീതിമാന്മാരുടെ എഴുനീ
ല്പിനോടു എത്തുവാൻ ശ്രമിക്കുന്നു. എന്തെന്നാൽ അവനവൻ ശ
രീരം കൊണ്ടു നല്ലതാകിലും തീയതാകിലും ചെയ്തതിന്നു അടുത്ത
തെ പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാ
സനത്തിൻ മുമ്പാകെ പ്രത്യക്ഷമാകേണ്ടതു. അതുകൊണ്ടു പ്രിയ
മുള്ളവരേ, ലോകത്തിൻ മോഹത്താലുള്ള കേടിന്നു നാം തെറ്റി, ആ
വശ്യമായുള്ളതു ഒന്നു ഇനി അപഹരിക്കപ്പെടാതെ, കൂടെ പോരുന്ന
തിനെ തന്നെ അന്വേഷിപ്പാറാക. വിശ്വാസത്തിന്റെ നല്ലപോർ
പൊരുക, നിത്യജീവനെ പിടിച്ചു കൊൾക, അതിന്നായി നാം വി
ളിക്കപ്പെട്ടുവല്ലോ. തങ്ങളുടെ യജമാനൻ എപ്പോൾ വരും, എന്നു
കാത്തു നില്ക്കുന്ന വിശ്വസ്ത പണിക്കാരെ പോലെ നാം എപ്പോഴും
ഒരുമ്പെട്ടു നിന്നു, സത്യത്തെ അനുസരിക്കയിൽ ദേഹികളെ നിൎമ്മ
ലീകരിച്ചു, വെളിച്ചത്തിൽ നടന്നു കൊൾ്വൂതാക. ഇപ്രകാരം ബു
ദ്ധിമാനായവനോടു ഒക്കയും കൎത്താവു വിളിച്ചു പറയുന്നിതു: മരണ
പൎയ്യന്തം വിശ്വസ്തനാക എന്നാൽ ഞാൻ ജീവകിരീടത്തെ നി
നക്കു തരും. (വെളി. ൨) W.

  • ൨. കൊ. ൫.
"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/153&oldid=186005" എന്ന താളിൽനിന്ന് ശേഖരിച്ചത്