താൾ:GkVI22d.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

140 ശവസംസ്ക്കാരം.

പെറ്റുള്ള മനുഷ്യൻ അല്പായുസ്സുള്ളവനും ആലശീലയാൽ തൃപ്തനു
മാകുന്നു. പൂപ്പോലെ മുളെച്ചു വാടുന്നു. നിഴൽ കണക്കെ നില്ക്കാതെ
മണ്ടി പോകുന്നു. യഹോവേ ഇതാ, ചാൺ നീളമായി ഞങ്ങൾ്ക്കു
നാളുകൾ തന്നതേ ഉള്ളൂ. ഞങ്ങളുടെ ആയുസ്സു നിന്റെ മുമ്പാകെ
ഏതും ഇല്ല. വെറുമ്മായയായി എല്ലാ മനുഷ്യനും സ്ഥാപിക്കപ്പെട്ട
തേ ഉള്ളൂ. അവനവൻ ബിംബമായത്രേ നടക്കുന്നു, മായയായി അല
മ്പലാക്കുന്നതേ ഉള്ളു.

എങ്കിലും നമ്മെ സ്നേഹിച്ചു നിത്യാശ്വാസവും കരുണയാലേ
നല്ല പ്രത്യാശയും തന്ന കൎത്താവായ യേശു ക്രിസ്തുവിന്നും പിതാ
വായ ദൈവത്തിന്നും സ്തോത്രം ഉണ്ടാകേയാവു. അവൻ തന്റെ
കനിവിന്റെ ആധിക്യപ്രകാരം യേശു ക്രിസ്തു മരിച്ചവരിൽനിന്നു
എഴുനീറ്റതിനാൽ നമ്മെ വീണ്ടും ജനിപ്പിച്ചതു, ജീവനുള്ള പ്രത്യാ
ശക്കു തന്നെ. ആദാമിൽ ആകട്ടെ എല്ലാവരും ചാകുന്ന പ്രകാരം
തന്നെ ക്രിസ്തുവിൽ എല്ലാവരും ഉയിൎപ്പിക്കപ്പെടും. തന്റെ മരണത്താ
ലും പുനരുത്ഥാനത്താലും അവൻ നമ്മുടെ പാപങ്ങളെ പരിഹരി
ച്ചു, മരണത്തെ നീക്കി സുവിശേഷംകൊണ്ടു ജീവനെയും കേടായ്മയെ
യും വിളങ്ങിച്ചു. അവൻ മരിച്ചവരിൽനിന്നു ആദ്യജാതനായി ചൊ
ല്ലുന്നിതു: ഞാനേ പുനരുത്ഥാനവും ജീവനും ആകുന്നു, എന്നിൽ വി
ശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്നു, എങ്കിൽ വി
ശ്വസിക്കുന്നവൻ എല്ലാം എന്നേക്കും മരിക്കയും ഇല്ല. അതുകൊണ്ടു
ജീവിച്ചാലും മരിച്ചാലും നാം അവങ്കൽ തേറി ആശ്വസിക്കുന്നു. അ
വനാൽ മരണം ജയത്തിൽ വിഴുങ്ങപ്പെട്ടു. അവനെ വിശ്വസിക്ക
യാൽ ദൈവജനത്തിന്നു ഈ വാഗ്ദത്തം ഉണ്ടു. ഈ ക്ഷയമുള്ളതു
അക്ഷയത്തെയും, ഈ ചാകുന്നതു ചാകായ്മയെയും ധരിക്കും. ബല
ഹീനതയിൽ വിതെക്കപ്പെടുന്നു, ശക്തിയിൽ ഉണരുന്നു, അപമാന
ത്തിൽ വിതെക്കപ്പെടുന്നു, തേജസ്സിൽ ഉണരുന്നു. നാം മണ്മെയന്റെ
പ്രതിമ പൂണ്ടു നടന്ന പോലെ, സ്വൎഗ്ഗീയന്റെ പ്രതിമയും പൂണ്ടു
നടക്കും. എന്നതോ നമ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ
പ്രതിമ തന്നെ. ആയവൻ സകലവും കൂടെ തനിക്കു കിഴ്പെടുത്തു
വാൻ കഴിയുന്ന സാദ്ധ്യശക്തിയെ കൊണ്ടു നമ്മുടെ താഴ്ചയുടെ

  • യോബ്. ൧൪, സങ്കീ, ൩ൻ, ൧ പേത്ര. ൧. ൧. കൊ.൧൫.
"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/152&oldid=186004" എന്ന താളിൽനിന്ന് ശേഖരിച്ചത്