താൾ:GkVI22d.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

142 ശവസംസ്കാരം.

അല്ലായ്കിൽ മേല്പറഞ്ഞ വേദവചനങ്ങളാൽ ഒന്നിനെ സംബന്ധിച്ചു പ്രസംഗിക്ക.

പ്രാൎത്ഥന.

൧.

പ്രിയ കൎത്താവായ യേശു ക്രിസ്തുവേ, നീ മരണത്തെ നീക്കി സു
വിശേഷം കൊണ്ടു ജീവനെയും കേടായ്മയെയും വിളങ്ങിച്ചതു കൊ
ണ്ടു ഞങ്ങൾ വാഴ്ത്തുന്നു. മരണത്തെ ജയിച്ച വീരനേ, നിന്നെ ഞ
ങ്ങൾ ആശ്രയിക്കുന്നു. നിന്നെ പുനരുത്ഥാനമെന്നും ജീവൻ എന്നും
നിശ്ചയിച്ചു. ഞങ്ങൾ ആരാധിക്കുന്നു. നിന്റെ കൂട്ടായ്മയിൽ അത്രെ
ജീവനെയും ഭാഗ്യത്തെയും ഞങ്ങൾ അന്വേഷിക്കുന്നു. നമ്മെ ചേ
ൎത്തു കൊള്ളുന്ന സ്നേഹക്കെട്ടിനെ ദയ ചെയ്തു മുറുക്കി, യാതൊരു മര
ണവും നമ്മെ വേൎപ്പിരിയാതാക്കി വെക്കേണമേ. നിന്നിൽ മാത്രം ഞ
ങ്ങൾ ജീവിക്കേ വേണ്ടൂ, എന്നിട്ടു സമയം ആയാൽ നിന്നിൽ മാത്രം
മരിപ്പാനും സംഗതി ഉണ്ടല്ലോ. ഞങ്ങളുടെ മരണനേരത്തിൽ നി
ന്റെ മരണത്തിന്റെ ശുഭഫലങ്ങൾ എല്ലാം ഞങ്ങൾ അനുഭവി
ച്ചു, അനവധി ആശ്വസിക്കുമാറാക. മഹാജയം കൊണ്ട വീരനേ,
ഒടുക്കത്തെ പോരാട്ടത്തിൽ ഞങ്ങൾക്കു തുണനില്ക്ക; നിന്റെ ശൌൎയ്യം
നല്കി സകല ശത്രുക്കളെയും ജയിപ്പാനും, നിത്യ സന്തോഷത്തിന്നു
ആളാവാനും തുണക്കേ വേണ്ടു. ഇനി പ്രാൎത്ഥിപ്പാനും കഴിയാത നേ
രത്തിൽ നിന്റെ പരിശുദ്ധാത്മാവു തന്നെ ഉച്ചരിയാത്ത ഞരക്ക
ങ്ങളെക്കൊണ്ടു ഞങ്ങളുടെ പക്ഷം എടുക്കുമാറാക. മരണനിഴലി
ന്റെ താഴ്വരയിൽ സ്വൎഗ്ഗീയപ്രകാശവും ദിവ്യശക്തിയും അയച്ചു,
ഞങ്ങളെ നടത്തി, ആനന്ദതൃപ്തിയോടു എത്തിക്കേണമേ. ഞങ്ങൾ്ക്കു
വെളിച്ചം മങ്ങി, ചുറ്റിലും അന്ധകാരവും ഉള്ളിൽ പീഡയും
അതിക്രമിച്ചു വൎദ്ധിക്കുന്തോറും നിന്റെ മരണത്താലെ സമാധാന
വും, നിന്റെ ജീവന്റെ വെളിച്ചവും ആത്മശക്തിയും തിരുരാജ്യ
ത്തിന്റെ വാടാത്ത അവകാശവും ഞങ്ങളിൽ നിറഞ്ഞു വഴിയുമാ
റാക്കി രക്ഷിക്കേണമേ. ആമെൻ. W. Bn.

൨.

ചാകായ്മയും സൎവ്വശക്തിയുമുള്ള ദൈവമേ, സ്വൎഗ്ഗീയ പിതാവേ,
എല്ലായ്പോഴും നീ അവൻ തന്നെ; നിന്റെ ആണ്ടുകൾ തീൎന്നു പോ

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/154&oldid=186006" എന്ന താളിൽനിന്ന് ശേഖരിച്ചത്