താൾ:GkVI22d.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്നാനം. 105

നിന്റെ നാമത്തിൻ സ്തുതിക്കായി എല്ലാ വിശുദ്ധന്മാരോടും ഒന്നിച്ചു
വാഗ്ദത്തം ചെയ്ത പരമാവകാശത്തെ കൈക്കൊൾ്വാനും, യേശു ക്രി
സ്തു മൂലം താങ്ങി രക്ഷിക്കേണമേ. ആമെൻ. W.

അല്ലെങ്കിൽ.

കനിവേറിയ പിതാവേ, ഈ ശിശുവിനെ (ക്കളെ) നീ കടാക്ഷി
ച്ചു, സ്വന്ത മകനായി (മകളായി, ക്കളായി) കൈക്കൊണ്ടു, വിശുദ്ധ
സഭയുടെ അവയവമാക്കി (ങ്ങളാക്കി) ചേൎത്തതു കൊണ്ടു, ഞങ്ങൾ
സ്തോത്രം ചൊല്ലുന്നു. ഇനി അവൻ (അവൾ, ർ) പാപത്തിന്നു മരി
ച്ചു നീതിക്കായി ജീവിക്കാക. ക്രിസ്തുവിന്റെ മരണത്തിലേ സ്നാന
ത്താൽ അവനോടു കൂടെ കുഴിച്ചിടപ്പെട്ടു, പാപശീരത്തിന്നു നീക്കം
വരേണ്ടതിന്നു പഴയ മനുഷ്യനെ നിത്യം കുരിശിപ്പാറാക. നിന്റെ
മരണത്തിൻ സാദൃശ്യത്തോടു ഏകീഭവിച്ചതുകൊണ്ടു ഉയിൎപ്പിനോടും
ആക. ഇപ്രകാരം എല്ലാം നീ വരുത്തി, നിന്റെ സകല വിശുദ്ധ
സഭയോടും കൂടെ നിന്റെ നിത്യരാജ്യത്തിന്നു കൎത്താവായ യേശു ക്രി
സ്തു മൂലം അവകാശിയാക്കി തീൎക്കേണമേ. ആമെൻ, C. P.

യഹോവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക; യഹോവ തിരുമു
ഖത്തെ നിങ്ങളിലേക്കു പ്രകാശിപ്പിച്ചു കരുണ ചെയ്ക. യഹോവ
തിരുമുഖത്തെ നിങ്ങളുടെ മേൽ ആക്കി, നിങ്ങൾക്കു സമാധാനം ഇ
ടുമാറാക. ആമെൻ.

൨. പ്രായമുള്ളവന്റെ സ്നാനം.

കൎത്താവിൽ പ്രിയമുള്ള സഹോദരന്മാരേ, സകല മനുഷ്യരും
പാപത്തിൽ ഗൎഭധാരണമായി പാപത്തിൽ പിറന്നു, എന്നും, ജഡ
ത്തിൽനിന്നു ജനിച്ചതു ജഡമാകുന്നു, എന്നും, ജഡത്തിൽ ഉള്ളവരോ
ദൈവപ്രസാദം വരുത്തിക്കൂടാതവണ്ണം പിഴകളിലും പാപങ്ങളി
ലും മരിച്ചവർ ആകുന്നു, എന്നും നാം അറിയുന്നു. എന്നാൽ മേ
ലിൽനിന്നു ജനിച്ചില്ല എങ്കിൽ, വെള്ളത്തിൽനിന്നും ആത്മാവിൽ
നിന്നും ജനിച്ചില്ല എങ്കിൽ, ഒരുത്തനും ദൈവരാജ്യത്തിൽ കടപ്പാൻ
കഴികയില്ല, എന്നു നമ്മുടെ രക്ഷിതാവായ യേശു ക്രിസ്തു ചൊല്ലി

14

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/117&oldid=185969" എന്ന താളിൽനിന്ന് ശേഖരിച്ചത്