താൾ:GkVI22d.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

106 സ്നാനം.

യിരിക്കുന്നു. അതുകൊണ്ടു പിതാവായ ദൈവം തന്റെ കനിവുക
ളിൻ പെരുമപ്രകാരം സ്വഭാവത്താൽ വരാത്തതിനെ ഈ നില്ക്കു
ന്നവനു (വൾ്ക്കു, വൎക്കു) കൊടുക്കേണ്ടതിന്നും, ഇവൻ (ൾ,ർ) വെള്ള
ത്തിലും പരിശുദ്ധാത്മാവിലും സ്നാനപ്പെട്ടു ക്രിസ്തുവിന്റെ വിശുദ്ധ
സഭയിൽ ചേൎന്നു, അതിൽ ജീവനുള്ള അവയവമായി (ങ്ങളായി)
ചമയേണ്ടതിന്നും നാം ഒക്കത്തക്ക പ്രാൎത്ഥിപ്പൂതാക.

പ്രാൎത്ഥന.

കൃപയും കനിവും ഉള്ള ദൈവമായ പിതാവേ, മഹാ ദയയും ആ
രാഞ്ഞു കൂടാത്ത ജ്ഞാനവും അളവില്ലാത്ത ശക്തിയുമായവനേ,
നീ ഞങ്ങളിൽ ചെയ്തു വന്ന സകല കരുണെക്കും ഇന്നും ചെയ്തു
കൊണ്ടിരിക്കുന്ന അതിശയങ്ങൾക്കും സ്തോത്രവും വന്ദനവും ചൊല്ലു
ന്നു. നിന്റെ സാദൃശ്യത്തിൽ നീ മനുഷ്യനെ തേജസ്സോടെ സൃഷ്ടി
ച്ചു. അവൻ പാപത്തിൽ വീണു തേജസ്സില്ലാതെ ചമഞ്ഞശേഷവും,
നിന്റെ പ്രിയപുത്രനായ യേശുവിനെ ദിവ്യ കരുണയുടെ അത്യന്ത
ധനത്തിൻപ്രകാരം മനുഷ്യൎക്കു സമ്മാനിച്ചിരിക്കുന്നു. അവന്മൂലം
എല്ലാവരും രക്ഷ പ്രാപിപ്പാനും, സത്യത്തിന്റെ പരിജ്ഞാനത്തിൽ
എത്തുവാനും, നിന്റെ വായിലെ ആത്മാവു സകല ജാതികളെയും
സുവിശേഷം കൊണ്ടു ക്ഷണിച്ചു വരുന്നു. അനുതാപത്തിന്നു യോ
ഗ്യമുള്ള ഫലങ്ങളെ കായ്ക്കുന്ന ആരെയും നീ ഉപേക്ഷിക്കുന്നതും, നി
ന്റെ അടുക്കെ വരുന്ന ആരെയും തള്ളുന്നതും ഇല്ല.

തിരുവചനത്തോടും കൂടെ നീ വിശുദ്ധ ചൊല്ക്കുറികളെയും ഞ
ങ്ങളുടെ രക്ഷെക്കായി കൃപാസാധനങ്ങളാക്കി നിയമിച്ചിരിക്കുന്നു.
ഇളിയ അടിയങ്ങളിൽ നീ ചെയ്യുന്ന കൃപ ഞങ്ങളുടെ സ്തോത്രത്തെ
കടന്നുയൎന്നിരിക്കുന്നു. ഇവിടെ നില്ക്കുന്ന നിന്റെ ദാസൻ (സി
മാർ) വിഗ്രഹാരാധനക്കാരിൽ (യഹൂദരിൽ മുഹമ്മദീയരിൽ) ജനി
ച്ചു ൨ളൎന്ന ശേഷം, അന്ധകാരത്തിൽനിന്നു തെറ്റുവാൻ സംഗതി
വന്നതു നിന്റെ അളവില്ലാത്ത കാരുണ്യത്താലും ചൊല്ലി തീരാത്ത
കനിവിനാലും അത്രേ സംഭവിച്ചു. മുന്നമേ ഇവൻ (ൾ, ർ) ക്രിസ്തു
വിനെ കൂടാതെ, ഇസ്രയേൽ രാജ്യവകാശത്തോടു വേൎപ്പെട്ടവനും
(ളും, രും) വാഗ്ദത്തനിയമങ്ങളിൽനിന്നു അന്യനും (യും, രും) ആ

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/118&oldid=185970" എന്ന താളിൽനിന്ന് ശേഖരിച്ചത്