താൾ:GkVI22d.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

104 സ്നാനം.

(ശിശുവിന്മേൽ വലങ്കൈ വെച്ചിട്ടു)

(ഇന്നവനേ) നമ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ സൎവ്വ
ശക്തനായ പിതാവു നിനക്കു പുനൎജ്ജന്മക്കളിയാൽ യേശു ക്രിസ്തുമൂ
ലം തന്റെ സകല കരുണകളും സമ്മാനിക്കയല്ലാതെ, പരിശുദ്ധാ
ത്മമൂലം നിത്യജീവങ്കലേക്കു നിന്നെ ശക്തനാക്കുകയാവു (ശക്തയാ
ക്കുകയാവു). ആമെൻ.

അല്ലെങ്കിൽ.

(ഇന്നവനേ) തന്റെ പുത്രനായ യേശു ക്രിസ്തുവിന്റെ കൂട്ടായ്മ
യിൽ വിശുദ്ധസ്നാനത്താൽ നിന്നെ ചേൎത്തുകൊണ്ട കൃപാലുവായ
ദൈവവും പിതാവുമായവൻ നിന്നെ അവസാനം വരെ തന്റെ ക
രുണയിൽ പരിപാലിച്ചു, തൻ ആത്മാവിൻ മൂലം നിത്യജീവങ്കലേ
ക്കു നിന്നെ വിശുദ്ധീകരിപ്പൂതാക ആമെൻ.

അല്ലെങ്കിൽ.

(ഇന്നവനേ) നമ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ പി
താവും ദൈവവും ആയവൻ നിനക്കു പരിശുദ്ധാത്മാവിൻ കൃപയെ
സമ്മാനിക്കയും, നീ വിശ്വാസത്തെ കാത്തു ലോകത്തെ ജയിച്ചു അ
വന്റെ ശക്തിയിൽ നിത്യജീവനോളം ഉറെച്ചു നില്ക്കയും ചെയ്ക.
ആമെൻ.

നാം പ്രാൎത്ഥിക്ക.

സൎവ്വശക്തിയും മഹാകനിവും ഉള്ള ദൈവമായ പിതാവേ,
തിരുസഭയെ നീ കരുണയാലെ പരിപാലിച്ചു വൎദ്ധിപ്പിക്കുന്നവനും,
ഈ ശിശുവിനെ (ക്കളെ) സ്നാനം മൂലം നിന്റെ പ്രിയ പുത്രനും,
ഞങ്ങളുടെ ഏകരക്ഷിതാവും ആയ യേശു ക്രിസ്തുവിലും, അവന്റെ
സഭയിലും ചേൎത്തുകൊണ്ടു, നിന്റെ മകനും (മകളും ക്കളും) സ്വ
ൎഗ്ഗീയ വസ്തുവകകൾക്കു അവകാശിയും ആക്കിയവൻ ആകയാൽ നി
നക്കു സ്തോത്രവും വന്ദനവും ഉണ്ടാക. നിന്റെതായ ഈ കുട്ടിയെ
(കളെ) നീ കനിഞ്ഞു, ഇന്നു കാട്ടിയ ഉപകാരത്തിൽ നില്പാറാക്കി,
നിന്റെ പ്രസാദത്തിന്നു തക്കവണ്ണം ദൈവഭക്തിയിലും വിശ്വാസ
ത്തിലും വളൎത്തപ്പെടുവാനും, ഈ ലോകത്തിൻ പരീക്ഷകളിൽ നി
നക്കു അനുസരണമുള്ളവനായി (ഉള്ളവളായി രായി) നില്പാനും,

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/116&oldid=185968" എന്ന താളിൽനിന്ന് ശേഖരിച്ചത്