താൾ:GkVI22cb.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪

C. പ്രാൎത്ഥനെക്കുകൂടിവരുമ്പൊൾ

1.സാധാരണപ്രാൎത്ഥന.

കൎത്താവെ കനിഞ്ഞു കൊള്ളെണമെ
ക്രീസ്ത കനിഞ്ഞു കൊള്ളെണമെ
കൎത്താവെ കനിഞ്ഞു കൊള്ളെണമെ
സ്വൎഗ്ഗസ്ഥപിതാവായ യഹൊവാദൈവമെ
ലൊകരക്ഷിതാവെന്നപുത്രനായയഹൊവാദൈവമെ
വിശുദ്ധാത്മാവായ യഹൊവാ ദൈവമെ
ഞങ്ങളെ കനിഞ്ഞു കൊള്ളെണമെ
കരുണ ഉണ്ടായി രക്ഷിക്കെണമെ
പ്രീയ ദൈവമായ കൎത്താവെ കരുണ ഉണ്ടായി ഞങ്ങൾ്ക്കു തുണെക്കെണമെ

സകല പാപത്തിൽനിന്നും
എല്ലാ ബുദ്ധിമയക്കത്തിൽനിന്നും
എല്ലാ തിന്മയിൽനിന്നും
പ്രീയ ദൈവമായ യഹൊവെ ഞങ്ങളെ കാക്കെണമെ
പിശാചിന്റെ ചതികൌശലത്തിൽ നിന്നും
ക്ഷണത്തിൽ തട്ടുന്ന ദുൎമ്മരണത്തിൽ നിന്നും
മഹാരൊഗത്തിന്നും ക്ഷാമത്തിങ്കന്നും
യുദ്ധഹിംസകളിൽനിന്നും
കലഹമത്സരങ്ങളിൽനിന്നും
ചാഴി പുഴു ഇടികളിൽനിന്നും
തീപ്പെടി പെരുവെള്ളത്തിൽനിന്നും
പ്രീയ ദൈവമായ യഹൊവെ ഞങ്ങളെ കാക്കെണമെ
നിന്റെ പുണ്യത്തിൻ ഉപെക്ഷയിൽ നിന്നും

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/66&oldid=194584" എന്ന താളിൽനിന്ന് ശേഖരിച്ചത്