താൾ:GkVI22cb.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൫

സകല സ്വ പ്രീതിയിൽനിന്നും
പാപത്തിൻ വഞ്ചനയിങ്കന്നും
നിത്യമരണത്തിൽ നിന്നും
പ്രീയ ദൈവമായ യഹൊവെ ഞങ്ങളെ കാക്കെണമെ
നിന്റെ ദാസരൂപദാരിദ്ര്യങ്ങളാലും
നിൻ ബലഹീനതാ വെദനകളാലും
നിന്റെ സകല പരീക്ഷകളാലും
നിൻ അത്യാസന്നത്തിലെ രക്തസ്വെദത്താലും
നിന്റെ ചങ്ങല പരിഹാസ തല്ലുകളാലും
നിന്റെ ക്രൂശു കഷ്ടങ്ങളാലും
നിൻ വിലയെറിയ മരണത്താലും
തെജസ്സുള്ള ഉത്ഥാനാരൊഹണങ്ങളാലും
വിശുദ്ധാത്മാവിന്റെ വരവിനാലും
ഞങ്ങളുടെ മരണനെരത്തിലും
അവസാന ന്യായവിധിയിലും
പ്രിയ ദൈവമായ യഹൊവെ ഞങ്ങൾ്ക്കു തുണെക്കെണമെ—
ഞങ്ങളെ ചെവിക്കൊൾകെ വെണ്ടു എന്ന്
അരിഷ്ട പാപികളായ ഞങ്ങൾ യാചിക്കുന്നു—
പ്രീയ കൎത്താവും ദൈവമായുള്ളൊവെ
നിന്തിരുസഭയെ നടത്തി ഭരിക്കയും
നിൻ നാമം എടുത്തവൎക്കു ഏവൎക്കും
തിരുകുരിശിന്റെ രഹസ്യം വെളിപ്പെടുത്തുകയും
എല്ലാ ദൈവമക്കളെയും ഒർ ആത്മാവിൽ യൊജിപ്പിക്കയും
തിരുസഭയുടെ ശുശ്രൂഷക്കാർ ഇടയന്മാരെ ഒക്കയും
സൌഖ്യവചനത്തിലും വിശുദ്ധനടപ്പിലും കാത്തു രക്ഷിക്കയും
എല്ലാ മതഭെദങ്ങളെയും ഇടൎച്ചകളെയും വിലക്കയും

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/67&oldid=194582" എന്ന താളിൽനിന്ന് ശേഖരിച്ചത്