താൾ:GkVI22cb.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮

ഹിച്ചുള്ള നിന്നെ സൎവ്വത്തി മീതെ ഉറ്റു സ്നെഹിപ്പാറാക്കെണമെ—
നിന്റെ കഷ്ടങ്ങളെ അനുതാപമുള്ള ഹൃദയത്തൊടും ജീവനുള്ള
വിശ്വാസത്തൊടും നൊക്കി കരുതികൊൾ്വാൻ കരുണ നല്കെണ
മെ— ഞങ്ങളുടെ നെരെ പാപങ്ങൾ എഴുനീറ്റു നിന്റെ കല്പനയും
സ്വന്ത മനസ്സാക്ഷിയും കുറ്റം ചുമത്തി ശപിക്കുന്തൊറും തിരു
ക്രൂശിന്റെ ചുവട്ടിൽ ഞങ്ങൾക്കു ശരണം നല്കെണമെ— സ്വൎഗ്ഗങ്ങ
ളിൽ കടന്ന മഹാപുരൊഹിതനെ പണ്ടു പ്രാൎത്ഥിച്ചതുപൊലെ
പിതാവെ ഇവൎക്കു ക്ഷമിച്ചു വിടെണമെ എന്നു ഞങ്ങൾക്കു വെ
ണ്ടി വിടാതെ പ്രാൎത്ഥിച്ചു കൊണ്ടു മദ്ധ്യസ്ഥം ചെയ്തു പൊരെണ
മെ—

വിശ്വസ്ത രക്ഷിതാവെ നിന്റെ മരണത്തിന്റെ ശക്തി
യെ ഞങ്ങളിൽ നടത്തി ഞങ്ങൾ പാപത്തെ പകെച്ചു വെറുത്തു
ജഡത്തെ അതിന്റെ രാഗമൊഹങ്ങളൊടും ക്രൂശിച്ചു ഇഹലൊക
ത്തിൽ നിണക്കായി മാത്രം ജീവിച്ചിരിക്കു മാറാക്കെണമെ— നി
ന്റെ കഷ്ടങ്ങളുടെ കൂട്ടായ്മയിൽ ഞങ്ങളെ നടത്തുവാൻ തൊ
ന്നിയാൽ ഞങ്ങൾ നിന്നൊട് ഒന്നിച്ച് സ്ഥിരപ്പെട്ടു സഹിപ്പാനും
ഒടുക്കം നിന്റെ തെജസ്സിൽ കൂടി വാഴ്വാനും വരം നല്കി രക്ഷി
ക്കെണമെ— ആമെൻ b s. W.

പുനരുത്ഥാനനാൾ

മഹാരക്ഷിതാവായ യെശു ക്രീസ്തനെ തിരുനാമത്തിന്റെ തെജ
സ്സിന്നായും എല്ലാ വിശ്വാസികളുടെ ആശ്വാസത്തിന്നായും നീ ജ
യം കൊണ്ടു ശവക്കുഴിയെ വിട്ടു വരികയാൽ നിനക്കു സ്തൊത്രം.
നി ന്റെ ബഹുമാനത്തിന്നായുള്ള ഈ പെരുനാളിൽ നിന്നെ
യൊഗ്യമാം വണ്ണം പുകഴുന്നത് എങ്ങനെ— ഞങ്ങൾ വിശ്വസിച്ചവ
ൻ ഇന്നവൻ എന്നു നിന്റെ ജയം ഹെതുവായിട്ടു അറിഞ്ഞു

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/50&oldid=194611" എന്ന താളിൽനിന്ന് ശേഖരിച്ചത്