താൾ:GkVI22cb.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧

ഞങ്ങൾ്ക്കല്ലൊ കൎത്താവാകുന്ന ക്രീസ്തൻ എന്ന രക്ഷിതാവ് ഇന്നു ജനിച്ചി
രിക്കുന്നു— ഇപ്രകാരം നീ ഞങ്ങളെ സ്നെഹിച്ചു പ്രീയ പുത്രനെ ഞങ്ങൾ
അവന്മൂലം ജീവിക്കെണ്ടതിന്നു ഇഹലൊകത്തിൽ അയച്ചിരിക്കയാ
ൽ ഞങ്ങൾ പൂൎണ്ണമനസ്സൊടെ സ്തുതിക്കുന്നു— കൎത്താവായ യെശുവെ നി
ണക്കു സ്തൊത്രവും നമസ്കാരവും ഉണ്ടാവൂതാക— ഞങ്ങൾ ദെവപുത്രർ
ആകെണ്ടതിന്നു നീ മനുഷ്യപുത്രനായ്വന്നു— നിന്റെ ദാരിദ്ര്യത്താ
ൽ ഞങ്ങൾ സമ്പന്നർ ആകെണ്ടതിന്നു നീ ദരിദ്രനായ്വന്നു— നിന്നാ
ൽ ഞങ്ങൾ ദെവസാദൃശ്യമായി പുതുക്കപ്പെടെണ്ടതിന്നു നീ ദാസരൂ
പം എടുത്തു കിഴിഞ്ഞു വന്നു— ഞങ്ങൾ എല്ലാവരും അന്ധകാരത്തിലും
മരണനിഴലിലും ഇരുന്നു നീയൊ ദൈവത്തിന്റെ കരൾ അലിയുന്ന
കനിവിനെ ഞങ്ങളിൽ ആക്കി സമാധാന സന്തൊഷങ്ങളെ ഇ
റക്കി ഞങ്ങളും നിന്റെ നിറവിൽ നിന്നു കൃപെക്കു വെണ്ടി കൃപ
കൈക്കൊള്ളുന്നു— അതു കൊണ്ടു ഞങ്ങളുടെ ദെഹി ഉല്ലസിച്ചും ദൈവ
ത്തിന്നു അത്യുന്നതങ്ങളിൽ തെജസ്സും ഭൂമിയിൽ സമാധാനവും മനു
ഷ്യരിൽ പ്രസാദവും ഉണ്ടെന്നു സ്തുതിക്കുന്നു—

ഹാ ഞങ്ങളുടെ കൎത്താവും രക്ഷിതാവും ആയവനെ— നി
ന്നെ കാംക്ഷിക്കുന്ന ഈ ഹൃദയങ്ങളിൽ അകമ്പുക്കു നിന്റെ സ്വൎഗ്ഗീ
യവരങ്ങളെല്ലാം ഞങ്ങളിൽ നിറെക്കെണമെ— നിന്റെ ആത്മാ
വ് കൊ ണ്ട് ഞങ്ങളെ നടത്തുക— നിന്റെ കൃപകൊണ്ടു പാപവ്യാധി
ക്കു ചികിത്സിച്ചു ഭെദം വരുത്തുക— വിശ്വസ്തനായ ത്രാണകൎത്താവെ
സകല ദുഃഖത്തിലും ആശ്വാസവും— എല്ലാ ഞെരുക്കത്തിലും സഹായ
വും— ഈ ദുഷ്ടലൊകത്തിലെ പരീക്ഷകളിൽ ശക്തിയും— ഒടുക്ക
ത്തെ പൊരാട്ടത്തിൽ ധന്യമായ പ്രത്യാശയും നല്കെണമെ. യെശുവെ
ഞങ്ങളെ കനിഞ്ഞു കൊണ്ടു നിന്റെ സമാധാനം തരികെ ആവു—
ആമെൻ W

ആണ്ടുപിറപ്പു

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/43&oldid=194623" എന്ന താളിൽനിന്ന് ശേഖരിച്ചത്