താൾ:GkVI22cb.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨

സ്വൎഗ്ഗസ്ഥാപിതാവായ ദൈവമെ നീ പ്രീയ പുത്രനെ ഈലൊ ക
ത്തിൽ അയച്ചു അവനെ പരിഛ്ശെദനകൊണ്ടു സ്വവംശത്തി
ന്റെ സഭയൊടു ചെൎക്കുന്ന ദിവസം ആ വിലയെറിയ യെശുനാമം
വിളിപ്പിച്ചതു കൊണ്ടു ഞങ്ങൾ സ്തൊത്രം ചൊല്ലുന്നു— നീ വിശുദ്ധ
നിയമത്തെ ഒൎത്തു അബ്രഹാവംശത്തിൽ ഭൂജാതികൾ്ക്കു എല്ലാം
അനുഗ്രഹം വരെണം എന്നുള്ള വാഗ്ദത്തത്തിന്നു നിവൃത്തി വരു
ത്തി ഇരിക്കുന്നു— അതു കൊണ്ടു നിന്റെ ശെഷം വാഗ്ദത്തങ്ങ
ളും എല്ലാം ക്രീസ്തയെശുവിൽ ഉവ്വ എന്നും ആമെൻ എന്നും വ
രെണ്ടതാകുന്നു— അവൻ ജഡത്തിൽ വിളങ്ങിയതിനാലും യെ
ശു എന്ന നാമത്തിന്റെ ശക്തിയാലും ഞങ്ങൾ്ക്കു സ്ഥിര വിശ്വാസം
മൂലമായി നിത്യമുള്ള ആശ്വാസവും പഴയ മനുഷ്യനെ വീഴ്ക്കുന്ന
തിനാൽ പുതിയ വൎഷത്തിന്നു നല്ലൊരാരംഭവും നിന്റെ കൃപ
യുള്ള പരിപാലനത്തിനാൽ സമാധാനമുള്ള അവസാനവും വ
രെണ്ടതിന്നു വിശുദ്ധാത്മാവ് കൊണ്ട് ഞങ്ങളിൽ വ്യാപരിക്കെ
ണം എന്നു വളരെ യാചിക്കുന്നു— യഹൊവെ ഞങ്ങളുടെ വര
വും പൊക്കും ഇന്നുമുതൽ എന്നെക്കും കാത്തരുളെണമെ—
ആമെൻ— W

൨.,

കൎത്താവെ നീ തലമുറ തലമുറയായിട്ടു ഞങ്ങൾ്ക്കു ശരണമാ യി
രിക്കുന്നു— മലകൾ ജനിച്ചതിന്നും നീ ഭൂമിയെയും ഉലകിനെയും
നിൎമ്മിച്ചതിന്നും മുമ്പെ യുഗം മുതൽ യുഗയത്തൊളവും ദെവനെ നീ
ഉണ്ടു— ഞങ്ങൾ ഇന്നലെ തുടങ്ങി പൊടിയും ഭസ്മവും ആകുന്നു—
ഞങ്ങളുടെ ആയുസ്സ് നിന്റെ മുമ്പാകെ ഇല്ലാത്തതു പൊലെ
തന്നെ— നീയൊ അനന്യനത്രെ നിന്റെ ആണ്ടുകൾ തീരുകയും
ഇല്ല— ഞങ്ങൾ പാപികൾ ആകുന്നു ഞങ്ങളുടെ ദ്രൊഹം തിരുമു
മ്പിൽ വെളിപ്പെട്ടിരിക്കുന്നു— നീയൊ യഹൊവെ ഞങ്ങളുടെ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/44&oldid=194621" എന്ന താളിൽനിന്ന് ശേഖരിച്ചത്