താൾ:GkVI22cb.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦

ശുക്രീസ്തന്റെ നാളിൽ കുറ്റം ചുമത്തപ്പെടാത്തവരാക്കി തീൎക്കെണമെ
ആമെൻ— W

തിരുജനനനാൾ

സ്വൎഗ്ഗസ്ഥാപിതാവും കൎത്താവുമായ ദൈവമേ— നീ അനാദിയായിട്ടു
നിന്റെ ഏകജാതനെ ഞങ്ങളുടെ രക്ഷെക്കായി നിയമിച്ചു കാ
ലസമ്പൂൎണ്ണതയിൽ മനുഷ്യനായി പിറപ്പിച്ചതു കൊണ്ടു ഞ
ങ്ങൾ ഹൃ ദയത്തിൽ നിന്നു സ്തുതിയും പുകഴ്ചയും ചൊല്ലുന്നു— നി
ന്റെ കരുണാധനം ഹെതുവായി നീ അവനെ ഈ അരിഷ്ട ജാ
തിക്കു സമ്മാനിച്ചതു ജഡികമായ പിറപ്പിലെ കെടിന്നുശുദ്ധിവ
ന്നിട്ടു ഞങ്ങൾ ധൎമ്മ ത്തിന്റെ ശാപത്തിൽനിന്നും പാപമരണങ്ങ
ളുടെ അധികാരത്തിൽ നിന്നും ഉദ്ധരിക്കപ്പെട്ടു നിന്റെ മക്കളും
സ്വൎഗ്ഗരാജ്യത്തിന്റെ അവകാശികളും ആയ്തീരെണ്ടതിന്നത്രെ—
കനിവുള്ള പിതാവെ നിന്റെ പ്രിയപുത്രന്റെ വിശുദ്ധമുള്ള അ
വതാരത്താൽ ഞങ്ങൾ എല്ലായ്പൊഴും ആശ്വസിച്ചും ആനന്ദിച്ചും
കൊൾ്വാൻ ദയ ചെയ്തു ഞങ്ങളെ ആ രക്ഷിതാവിന്റെ അറിവിൽ
വെരൂന്നിക്കയും ഉറപ്പിക്കയും ചെയ്യെണ്ടു എന്നു അപെക്ഷിക്കുന്നു—
ആത്മാവിൽനിന്നു ഞങ്ങൾ വീണ്ടും ജനിച്ചിട്ടു അനുസരണമുള്ള
മക്കളായി നിനക്ക് എന്നും ജീവിച്ചും സെവിച്ചും കൊണ്ട് ഒടുക്കം എ
ല്ലാ ദൂതന്മാരൊടും തെരിഞ്ഞെടുത്ത കൂട്ടത്തൊടും ഒന്നിച്ചു നിന്നെ
എന്നും സ്തുതിച്ചും പുകണ്ണും പൊരെണ്ടതിന്നു കൃപ ചെയ്യെണമെ—
ആമെൻ— W

൨.,

ഞങ്ങളുടെ കൎത്താവായ യെശുക്രീസ്തന്റെ പിതാവായി സൎവ്വശക്തി
യുള്ള ദൈവമെ— നിന്തിരുനാമത്തിന്നു എന്നും സ്തൊത്രം ഭവിപ്പൂ
താക— നീ ഞങ്ങളൊടു വലിയവ ചെയ്കയാൽ ഞങ്ങൾ ആനന്ദിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/42&oldid=194625" എന്ന താളിൽനിന്ന് ശേഖരിച്ചത്