താൾ:GkVI22cb.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

നങ്ങളിന്മെൽ ഇട്ടവനെ— നിൻ നാമം ഭൂമിയിൽ ഒക്കയും എത്ര നിറ
ന്നിരിക്കുന്നു— ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽ
നിന്നു നീ നിണക്ക് ബലത്തെയും സ്തൊത്രത്തെയും നിൎമ്മിച്ചു ഞങ്ങ
ളെ നീ എത്ര വാത്സല്യത്തൊടെ വിളിച്ചു ക്ഷണിച്ചിരിക്കുന്നു— എന്മക
നെ എന്റെ വെദധൎമ്മത്തെ മറക്കാതെ നിന്റെഹൃദയം എൻ കല്പനക
ളെ സൂക്ഷിക്കാവു— അവ ദീൎഘനാളുകളും ജീവന്റെ ആണ്ടുകളുംസമാ
ധാനവും നിണക്കു കൂട്ടിവെക്കും— അവറ്റെ കഴുത്തിൽ കെട്ടിക്കൊൾ
ക ഹൃദയപലകമെലും എഴുതുക— എന്നാൽ ദൈവത്തിന്റെയും
മനുഷ്യരുടെയും കണ്ണുകളിൽ കരുണയും ഭാഗ്യസിദ്ധിയും കണ്ടെ
ത്തും— എന്നതല്ലാതെ നിന്റെ ഏകജാതനായ യെശുക്രീസ്തൻ
പൈതങ്ങളെ തനിക്കു കൊണ്ടുവരുവാൻ എത്ര താല്പൎയ്യത്തൊടെ
ചൊദിച്ചും ഇപ്രകാരമുള്ളവൎക്കു ദെവരാജ്യം ഉണ്ടെന്നു ചൊല്ലി
അനുഗ്രഹിച്ചും ഇരിക്കുന്നു— നീ ചെറുപ്പത്തിൽ ഞങ്ങളെയും ആ
കൎഷിച്ചു വിശുദ്ധസ്നാനത്താൽ ദെവപുത്രത്വത്തിൻ വാഗ്ദത്തം തന്ന
ത് ഒഴികെ— നീ വെളിപ്പെടുത്തിയ ദിവ്യവചനങ്ങളാകുന്ന കൂട്ടില്ലാത
പാലുകൊണ്ടു നിത്യം പുലൎത്തി വിശുദ്ധ സഞ്ചാരത്തിൽ നടത്തിവരുന്ന
തുകൊണ്ടു ഞങ്ങൾ ഹൃദയത്തിൽ നിന്നു സ്തുതിക്കുന്നുണ്ടു— ഇനി
ഞങ്ങൾ ഏറ്റവും വെണ്ടികൊള്ളുന്നിതു— ഞങ്ങൾ വളരുന്തൊറും
ആത്മാവിൽ ശക്തിപ്പെട്ടു വൎദ്ധിക്കയാവു— വിശ്വസ്ത ദൈവമായ
പിതാവെ നിന്നൊടും നിന്നെ സെവിക്കുന്ന സകല മനുഷ്യരൊടും
ഞങ്ങൾ പ്രസാദം വരുത്തി കരുണയിൽ വളരുമാറാക— ഇപ്രകാരം
നിന്നെ അറിഞ്ഞും സെവിച്ചും നിന്നാൽ ജീവിച്ചും പൊരുന്ന ജാതി
ജനിച്ചു വൎദ്ധിക്കയും ഞങ്ങളുടെ കൎത്താവും രക്ഷിതാവും ആയ യെശു
ക്രീസ്തന്മൂലം അവന്റെ വലിയ നാൾ വരെ നില്ക്കയും ചെയ്വൂതാക—
ആമെൻ. Sfh.

അല്ലഎങ്കിൽ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/34&oldid=194639" എന്ന താളിൽനിന്ന് ശേഖരിച്ചത്