താൾ:GkVI22cb.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧

കനിവെറിയവനും ഏകജ്ഞാനിയുമായ പിതാവും ദൈവവും ആ
യുള്ളോവെ— ഞങ്ങൾ പാപത്തിലും അറിയായ്മയിലും ജനിക്കയാൽ
ഏകദൈവമായ നിന്നെയും നീലൊകത്തിൽ അയച്ച യെശുക്രീസ്ത
നെയും അറിയുന്നതിൽ നിത്യജീവൻഉണ്ടായിരിക്കുന്നു എങ്കി
ലും ഈ രണ്ടുംബൊധിപ്പാൻ ഞങ്ങളാൽ കഴിയാതിരിക്കെ— ഒരു ബാ
ലൻ ഈ കുറവിനെ തീൎപ്പത് എങ്ങിനെ— ചെറുപ്പം മുതൽ നിന്നൊ
ടുചെരുവാൻ തന്റെ ഒട്ടത്തെ ദൊഷമകറ്റി ക്രമത്തിലാക്കു
ന്നതു എങ്ങിനെ— നിന്റെ വചനത്തെ സൂക്ഷിക്കുന്നതിനാലല്ലൊ
ആയതത്രെ ഞങ്ങളുടെ കാലുകൾ്ക്കു ദീപവും മാൎഗ്ഗത്തിങ്കൽ വെളിച്ചവും ആകുന്നതു— അതുകൊണ്ട് ഞങ്ങ
ൾ ഈ ഭൂമിമെൽ പരദെശികളും അതിഥികളും ആയി കടന്നു തീ
രുവൊളം തിരുവചനം ഞങ്ങളിൽനിന്നു. മറെക്കരുതെ— ജ്ഞാ
നത്തിന്റെ ആത്മാവെ തന്നു ഞങ്ങൾ നിന്റെ പരമാൎത്ഥത്തെ ശു
ദ്ധമായി ഗ്രഹിക്കെണ്ടതിന്ന് ഉള്ളങ്ങളെ പ്രകാശിപ്പിക്കെണമെ
സത്യത്തെ ഗ്രഹിച്ച പ്രകാരം ഞങ്ങൾ നിവൃത്തിച്ചും നിന്റെ സന്നി
ധിയിൽ പ്രസാദം വരുത്തിനടന്നും കൊള്ളെണ്ടതിന്നു ഹൃദയങ്ങ
ളെ പുതുക്കയും ചെയ്ക— ഇത് ഒക്കയും ഞങ്ങൾ യാചിക്കുന്നതു പിതാ
വൊട് എത്തുവാൻ ഏക വഴിയും സത്യവും ജീവനും ആയിരിക്കുന്ന യെ
ശുക്രീസ്തൻ എന്ന കൎത്താവിന്മൂലമത്രെ— ആയവന്റെ നാമത്തിൽ ഞ
ങ്ങൾ ഇനിയും വിളിച്ചപെക്ഷിക്കുന്നു— സ്വൎഗ്ഗസ്ഥനായ - Sfh.

[പിന്നെ ചൊദ്യൊത്തരത്താലെ ഉപദെശവും അനന്ത
രംഹൃദയ പ്രാൎത്ഥനയുംചെയ്ക— പാടിയശെഷംആശീൎവ്വച
നവും ചൊല്ലെ ണ്ടതു— വളരെകുട്ടികൾ ഉള്ള സ്ഥലത്തിൽ
ഹൃദയ പ്രാൎത്ഥനെക്കു പകരം ഇതിനെയും.

വായിക്കാം.

ഞങ്ങളുടെ കൎത്താവായ യഹൊവെ നിന്റെ പ്രതാപത്തെ വാ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/33&oldid=194640" എന്ന താളിൽനിന്ന് ശേഖരിച്ചത്