താൾ:GkVI22cb.pdf/211

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ഥിരീകരണത്തിന്നുള്ള ഉപദെശം ൧൯൯

സ്വൎഗ്ഗത്തിലും അഴിഞ്ഞിരിക്കും— എന്നല്ലാതെ (യൊ ൨o
൨൩.) നിങ്ങൾ ആൎക്കെങ്കിലും പാപങ്ങളെ മൊചിച്ചാൽ അ
വൎക്കു മൊചിക്കപ്പെട്ടിരിക്കും ആൎക്കെങ്കിലും പിടിപ്പിച്ചാ
ൽ പിടിപ്പിക്കപ്പെട്ടിരിക്കും എന്നു തന്നെ—

൭൧. തിരുവത്താഴത്തിൽ ചെരുന്ന വിശ്വാസികൾ‌്ക്കു എന്തു കടം ആ
കുന്നു—

ഉ. നാം കൎത്താവായ ക്രീസ്തനെയും അവന്റെ മരണത്തെയും ഒ
ൎക്കയും അവന്റെ നാമത്തെ സ്തുതിക്കയും ഹൃദയത്താലും ക്രീ
യകളാലും അവന്റെ ഉപകാരങ്ങൾ്ക്കായി കൃതജ്ഞത കാട്ടു
കയും വെണ്ടതു ( ൧ കൊ. ൧൧ ൨൬.)

൭൨. ക്രീസ്തന്റെ മരണത്തെപ്രസ്താവിക്കെണ്ടുന്നപ്രകാരം സ്പഷ്ടമായി
പറയാമൊ—

ഉ. ഞാൻ തിരുവത്താഴത്തിൽ ചെരുമ്പൊഴും ചെൎന്ന ശെഷവും
ക്രീസ്തന്റെ ക്രൂശിലെ മരണത്തെ താല്പൎയ്യത്തൊടും വിശ്വാ
സത്തൊടും കൂടെ ധ്യാനിക്കയിൽ പ്രീയ രക്ഷിതാവ് ശരീര
ത്തെ ബലികഴിച്ചും രക്തത്തെ ഒഴിച്ചും കൊണ്ട് എനിക്കും സ
ൎവ്വലൊകത്തിന്നും പാപത്തെ ഇല്ലാതാക്കി നിത്യരക്ഷയെ
സമ്പാദിച്ചു കൊള്ളുമ്പോൾ എത്ര എല്ലാം കഷ്ടിച്ചും അദ്ധ്വാ
നിച്ചും ഇരിക്കുന്നു എന്നു നന്ന വിചാരിച്ചു കൊള്ളെണ്ടതു—

൭൩. ഈ ബലിമരണത്തെ ധ്യാനിച്ചു പ്രസ്താവിക്കുന്നതിന്റെ ഫ
ലം എന്തു—

ഉ. കൎത്താവായ യെശുവിന്നു എന്റെ പാപങ്ങളാൽ അതിക്രൂ
ര വെദനകളും കൈപ്പുള്ള മരണവും സംഭവിച്ചതുകൊണ്ടു
ഞാൻ പാപത്തിൽ രസിക്കാതെ അതിനെഅശെഷം ഒഴി
ച്ചു മണ്ടിപ്പൊകയും എന്നെ ഉദ്ധരിച്ച രക്ഷിതാവിന്റെ ആ
ളായിട്ടു കെവലം അവന്റെ ബഹുമാനത്തിന്നായി ജീവിക്ക

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/211&oldid=194401" എന്ന താളിൽനിന്ന് ശേഖരിച്ചത്