താൾ:GkVI22cb.pdf/210

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൮ സ്ഥിരീകരണത്തിന്നുള്ള ഉപദെശം

സാദം വരുത്തി നടപ്പാനും അവന്റെ കരുണയാലെ ദൈ
വ സ്നെഹത്തിലും കൂട്ടുകാരന്റെ സ്നെഹത്തിലും ഊന്നി നില്പാ
നും നാം താല്പൎയ്യത്തൊടെ നിൎണ്ണയിച്ചുവൊ, എന്നു സൂക്ഷ്മ
മായി ആരാഞ്ഞു നൊക്കുമ്പൊഴത്രെ—

൬൭. ശൊധന കഴിക്കാതെ അപാത്രമായി തിരുവത്താഴത്തി
ൽ ചെരുന്നവൎക്കു എന്തു ശിക്ഷകൾ അകപ്പെടും—

ഉ. ദൈവത്തിന്റെ ദണ്ഡവിധിയത്രെ—(൧കൊ. ൧൧, ൨൯
അപാത്രമായി ഭക്ഷിച്ചു കുടിക്കുന്നവൻ കൎത്താവിൻ ശരീ
രത്തെ വിസ്തരിക്കായ്കയാൽ തനിക്കു താൻ ന്യായവിസ്താര
ത്തെ ഭക്ഷിച്ചു കുടിക്കുന്നു—

൬൮. ചോ. അനുതപിച്ചു ഞെരുങ്ങിയ ഹൃദയത്തൊടെ അനുഭവിച്ചാ
ൽ തിരുവത്താഴത്തിലെ ഫലം ഏന്തു—

ഉ. എന്റെ വിശ്വാസം ഉറെക്കയും മനസ്സാക്ഷിക്ക് ആശ്വാസം
ലഭിക്കയും പാപങ്ങളുടെ മൊചനത്തിന്നു നിശ്ചയം കൂടുകയും
നടപ്പിന്നു പുതുക്കം വരികയും തന്നെ ഫലം ആകുന്നതു—

൬൯. തിരുവത്താഴത്തിൽ ചെരുവാൻ നമുക്കു എങ്ങിനെ വഴി
തുറന്നു വരും—

ഉ. അദ്ധ്യക്ഷവെലയാലത്രെ— അനുതപിക്കാത്തവൎക്കു പാപ
ങ്ങളെ പിടിപ്പിപ്പാനും അനുതപിക്കുന്നവൎക്കു മൊചിപ്പാ
നും അതിന്ന് അധികാരം ഉണ്ടു—

൭൦. ഈ ആത്മികമായ അധികാരം അദ്ധ്യക്ഷൎക്കു ആരാ
ൽ വന്നു—

ഉ. കൎത്താവായ യെശു ക്രീസ്തനാലത്രെ— അവൻ തന്റെ ശിഷ്യ
ന്മാരൊടു പറഞ്ഞിതു (മത. ൧൮, ൧൮) നിങ്ങൾ ഭൂമിയിൽ
എന്തെല്ലാം കെട്ടിയാലും അതു സ്വൎഗ്ഗത്തിലും കെട്ടപ്പെട്ടിരി
ക്കും നിങ്ങൾ ഭൂമിയിൽ എന്തെല്ലാം കെട്ടഴിച്ചാലും അതു

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/210&oldid=194403" എന്ന താളിൽനിന്ന് ശേഖരിച്ചത്