താൾ:GkVI22cb.pdf/209

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ഥിരീകരണത്തിന്നുള്ള ഉപദെശം ൧൯൭

രീരത്തെയും സത്യമായുള്ള രക്തത്തെയും ഞാൻ ഭക്ഷിച്ചു കുടി
ക്കുന്നു— ൧കൊ. ൧൦ ൧൬. നാം ആശീൎവ്വദിക്കുന്ന അനുഗ്രഹ
പാത്രം ക്രീസ്ത രക്തത്തിന്റെ കൂട്ടായ്മ അല്ലയൊ നാം നുറുക്കു
ന്ന അപ്പം ക്രീസ്തശരീരത്തിന്റെ കൂട്ടായ്മ അല്ലയൊ—

൬൨. തിരുവത്താഴം ആൎക്കായിട്ടു നിയമിച്ചു കിടക്കുന്നു—

ഉ. തങ്ങളെ ശൊധന ചെയ്വാൻ കഴിയുന്ന ക്രീസ്ത്യാനൎക്കെല്ലാം നി
യമിച്ചതു— ൧കൊ. ൧൧ ൨൮. മനുഷ്യൻ തന്നെത്താൻ
ശൊധന ചെയ്തിട്ടു വെണം ഈ അപ്പത്തിൽ ഭക്ഷിച്ചും പാനപാ
ത്രത്തിൽ കുടിച്ചും കൊൾ‌്വാൻ.

൬൩. തന്നെത്താൻ ശൊധന ചെയ്ക എന്നത് എന്തു—

ഉ താൻ തന്റെ ഹൃദയത്തിലും മനൊബോധത്തിലും പ്രവേശി
ച്ചു കൊണ്ടു തന്റെ മാനസാന്തരത്തെയും വിശ്വാസത്തെ
യും പുതിയ അനുസരണത്തെയും ആരാഞ്ഞു കൊള്ളുന്നതത്രെ.

൬൪. നമ്മുടെ മാനസാന്തരത്തെ ശൊധന ചെയ്യുന്നതു എങ്ങിനെ

ഉ. നമ്മുടെ പാപങ്ങളെ നാം ഉണ്മയായി അറികയും ദൈവത്തി
ന്മുമ്പാകെ ഏറ്റു പറകയും മനസ്സൊടെ വെറുക്കയും അനു
തപിക്കയും ചെയ്യുന്നുവൊ എന്നു ആരാഞ്ഞു നൊക്കുമ്പോ
ഴേത്രെ—

൬൫. നമ്മുടെ വിശ്വാസത്തെ ശൊധന ചെയ്യുന്നതു എങ്ങിനെ—

ഉ. നാം യെശു ക്രീസ്തനെ ഉണ‌്മയായി അറികയും അവന്റെ
പുണ്യത്തിലും കരുണയിലും മാത്രം ആശ്രയിക്കയും തി
രുവത്താഴത്തിന്റെ സത്യബൊധം ഉണ്ടാകയും ചെയ്യുന്നു
വൊ എന്നു നല്ലവണ്ണം ആരാഞ്ഞു നൊക്കുമ്പൊഴത്രെ—

൬൬. നമ്മുടെ പുതിയ അനുസരണത്തെ ശൊധന ചെയ്യുന്നത് എ
ങ്ങിനെ—

ഉ. ഇനിമെൽ പാപത്തെ വെറുത്തും വിട്ടും കൊണ്ടു ദൈവ പ്ര

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/209&oldid=194404" എന്ന താളിൽനിന്ന് ശേഖരിച്ചത്