താൾ:GkVI22cb.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശവസംസ്ക്കാരം ൧൬൫

നില്ക്ക— നിന്റെ ശൌൎയ്യം നല്കി സകല ശത്രുക്കളെയും ജയിപ്പാനും നിത്യ
സന്തൊഷത്തിന്നു ആളാവാനും തുണക്കെ വെണ്ടു— ഇനി പ്രാൎത്ഥിപ്പാനും
കഴിയാത നെരത്തിൽ നിന്റെ വിശുദ്ധാത്മാവു തന്നെ ഉച്ചരിയാത്ത ഞ
രക്കങ്ങളെക്കൊണ്ടു ഞങ്ങളുടെ പക്ഷം എടുക്കുമാറാക— മരണനിഴലി
ന്റെ താഴ്വരയിൽ സ്വൎഗ്ഗീയപ്രകാശവും ദിവ്യശക്തിയും അയച്ചു ഞങ്ങ
ളെ നടത്തി ആനന്ദതൃപ്തിയൊട് എത്തിക്കെണമെ— ഞങ്ങൾക്കു വെ
ളിച്ചം മങ്ങി ചുറ്റിലും അന്ധകാരവും ഉള്ളിൽ പീഡയും അതിക്രമിച്ചു
വൎദ്ധിക്കുന്തൊറും നിന്റെ മരണത്താലെ സമാധാനവും നിന്റെ ജീ
വന്റെ വെളിച്ചവും ആത്മശക്തിയും തിരുരാജ്യത്തിന്റെ വാടാത്ത അ
വകാശവും ഞങ്ങളിൽ നിറഞ്ഞു വഴിയുമാറാക്കി രക്ഷിക്കെണമെ—
ആമെൻ— w.b n.

അല്ല എങ്കിൽ

൨.,

ചാകായ്മയും സൎവ്വശക്തിയുമുള്ള ദൈവമെ സ്വൎഗ്ഗീയ പിതാവെ എ
ല്ലായ്പൊഴും നീ അവൻ തന്നെ നിന്റെ ആണ്ടുകൾ തീൎന്നു പൊകാതെ
തലമുറ തലമുറയൊളവും ഉണ്ടു— ഞങ്ങളൊ ക്ഷണികരത്രെ— സക
ല ജന്ധവും പുല്ലുപൊലെയും അതിൻ തെജസ്സ് എല്ലാം പുല്ലിൻ പൂപ്പൊ
ലെയും ആകുന്നു— പുല്ലു വാടി പൂവു തിരുകയും ചെയ്യുന്നു— ജ്ഞാനഹൃദ
യം കൊണ്ടു വരത്തക്കവണ്ണം ഞങ്ങളുടെ ദിവസങ്ങളെ എണ്ണുവാ
ൻ ഗ്രഹിപ്പിക്കെണമെ— സത്യമാനസാന്തരത്താലെ ഞങ്ങൾ മര
ണനെരത്തിന്നു ഒരുമ്പെട്ടിട്ടു. ചാവു അണയുന്ന കാലത്തിൽ ഞെ
ട്ടിപ്പൊകാതെ ഭാഗ്യമുള്ള പുറപ്പാടിനെ വിശ്വാസത്തൊടെ കാത്തു
നില്ക്കുമാറാക—— കൎത്താവായ യെശുവെ ഞങ്ങളുടെ അന്ത്യനാ
ഴിക അടുക്കുമ്പൊൾ ദയ ചെയ്തു ഞങ്ങളെ ഇഹലൊകത്തിൽ നിന്നു
എടുത്തു നിന്റെ സ്വസ്ഥതയിൽ പ്രവെശിപ്പിക്കെണമെ— ഈ അ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/177&oldid=194437" എന്ന താളിൽനിന്ന് ശേഖരിച്ചത്